ഒമാനിൽ വിദേശികൾക്ക് ഇനി രണ്ടുവർഷ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് മാത്രം
text_fieldsമസ്കത്ത്: ഒമാൻ ഗതാഗത നിയമം പരിഷ്കരിക്കുന്നു. വിദേശികളുടെ ഡ്രൈവിങ് ലൈസൻസിെൻറ കാലാവധി രണ്ടുവർഷമായി ചുരുക്കുന്നതാണ് ഇതിൽ പ്രധാനപ്പെട്ട തീരുമാനം. കാറിൽ പിൻസീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കൽ, നിയമ ലംഘനങ്ങൾക്ക് ബ്ലാക്ക് പോയിൻറ്സ് തുടങ്ങിയവ ഉൾക്കൊള്ളുന്ന പുതിയ നിയമം മാർച്ച് ഒന്നുമുതൽ പ്രാബല്ല്യത്തിൽ വരുമെന്ന് റോയൽ ഒമാൻ പൊലിസ് ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയർ മുഹമ്മദ് അൽ റവാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതുതായി അനുവദിക്കുന്ന ലൈസൻസുകൾക്കാകും രണ്ട് വർഷത്തെ കാലാവധി ബാധകം. നിലവിൽ നൽകുന്ന ലൈസൻസിന് പത്ത് വർഷമാണ് കാലാവധി. ഇത് സമയപരിധി കഴിയുേമ്പാൾ പുതുക്കിയാൽ മതിയാകും. പുതിയ സ്വദേശി ഡ്രൈവർമാർക്ക് 12 മാസ കാലാവധിയുള്ള താൽക്കാലിക ലൈസൻസാകും ലഭിക്കും. ഗതാഗത നിയമലംഘനങ്ങൾക്ക് മാർച്ച് മുതൽ ബ്ലാക്ക് പോയിൻറ്സും ഏർപ്പെടുത്തും. നിയമ ലംഘനത്തിന് പത്ത് പോയിൻറിൽ അധികം ലഭിക്കുന്ന താൽക്കാലിക ലൈസൻസിെൻറ ഉടമകളെ ഡ്രൈവിങ് പരിശീലനത്തിന് അയക്കും. ട്രക്കുകളുടെ മറികടക്കൽ, വികലാംഗരുടെ പാർക്കിങിൽ പാർക്ക് ചെയ്യൽ തുടങ്ങിയ നിയമ ലംഘനങ്ങളുടെ പിഴയിൽ വർധനവ് വരുത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.