Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ലോക്​ഡൗൺ:...

ഒമാൻ ലോക്​ഡൗൺ: ഗവർണറേറ്റുകൾക്കിടയിൽ സഞ്ചാരവിലക്ക്​ നിലവിലുണ്ടാകും

text_fields
bookmark_border
ഒമാൻ ലോക്​ഡൗൺ: ഗവർണറേറ്റുകൾക്കിടയിൽ  സഞ്ചാരവിലക്ക്​ നിലവിലുണ്ടാകും
cancel
മസ്​കത്ത്​: ജൂലൈ 25 മുതൽ ആഗസ്​റ്റ്​ എട്ടുവരെയുള്ള ലോക്​ഡൗൺ കാലയളവിൽ ഗവർണറേറ്റുകൾക്കിടയിൽ സഞ്ചാര വിലക്ക്​ നിലവിലുണ്ടാകുമെന്ന്​ ഗതാഗത മന്ത്രി ഡോ.അഹമ്മദ്​ അൽ ഫുതൈസി അറിയിച്ചു. പകൽ അതത്​ ഗവർണറേറ്റുകളിലെ ജോലി സ്​ഥലങ്ങളിൽ പോകുന്നതിന്​ തടസങ്ങളുണ്ടാകില്ല. താമസ വിസയുള്ള വിദേശത്ത്​ കുടുങ്ങിയവർക്ക്​ വിദേശകാര്യ മന്ത്രാലയത്തി​​െൻറ അനുമതിയോടെ ഒമാനിലേക്ക്​
തിരികെയെത്താമെന്നും ഡോ.അഹമ്മദ്​ അൽ ഫുതൈസി സുപ്രീം കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജോലി ചെയ്യുന്ന കമ്പനികൾ മുഖേനയോ വിമാന കമ്പനികൾ മുഖേനയോ ഇൗ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്​. ഒമാനിൽ തിരികെയെത്തുന്നവർക്ക്​ 14 ദിവസത്തെ ക്വാറ​ൈൻറൻ നിർബന്ധമാണ്​. ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ൈൻറൻ സൗകര്യം വേണ്ടവർ പണം നൽകണം. രാത്രി വിമാനത്താവളത്തിലേക്ക്​ പോകുന്നവർ വിമാന ടിക്കറ്റ്​ അല്ലെങ്കിൽ പാസ്​പോർട്ട്​ കാണിച്ചാൽ മതി.
ലോക്​ഡൗൺ സമയം രാത്രി ഏഴുമുതൽ പുലർച്ചെ ആറുമണി വരെ പൂർണമായ സഞ്ചാര വിലക്ക്​ നിലവിലുണ്ടാകുമെന്ന്​ ആർ.ഒ.പി ഒാപറേഷൻസ്​ വിഭാഗം ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ സൈദ്​ അൽ ആസ്​മി പറഞ്ഞു. കാൽനടയാത്ര പോലും ഇൗ സമയം അനുവദിക്കില്ല. ലോക്​ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക്​ നൂറ്​ റിയാലായിരിക്കും പിഴ.
പാൽ, പച്ചക്കറികൾ, ഇറച്ചി തുടങ്ങിയ ആവശ്യസാധനങ്ങളുമായുള്ള ത്രീ ടൺ മുതലുള്ള ടക്കുകൾക്ക്​ രാത്രി ഏഴു മുതൽ പുലർച്ചെ ആറു വരെ ​പെർമിറ്റോടെ ചെക്ക്​പോയിൻറുകൾ കടക്കാൻ സാധിക്കുമെന്ന്​ വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി എഞ്ചിനീയർ അഹമ്മദ്​ അൽ ദീബ്​ പറഞ്ഞു. ഫാക്​ടറികൾ പകൽ സമയത്ത്​ മാത്രമാണ്​ പ്രവർത്തിക്കാൻ പാടുള്ളൂ. രാത്രി പ്രവർത്തിക്കാൻ മന്ത്രാലയത്തി​​െൻറ പ്രത്യേക പെർമിറ്റ്​ വേണം. കച്ചവട സ്​ഥാപനങ്ങൾ രാത്രി ഏഴിന്​ മുമ്പ്​ ജീവനക്കാർക്ക്​ താമസ സ്​ഥലത്ത്​ എത്താൻ സാധിക്കും വിധം പ്രവർത്തനം ക്രമീകരിക്കണം.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഒമാൻ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ മുൻനിരയിലേക്ക്​ എത്തിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി പറഞ്ഞു. രോഗബാധ ഉയരുന്ന സാഹചര്യത്തിലാണ്​ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ തീരുമാനിച്ചത്​. വിദ്യാഭ്യാസ സ്​ഥാപനങ്ങൾ എന്ന പ്രവർത്തനമാരംഭിക്കാൻ സാധിക്കുമെന്നോ വാക്​സിൻ എന്ന്​ ലഭ്യമാകുമെന്നോ ഉള്ള കാര്യം വ്യക്​തമല്ല. വാക്​സിൻ ലഭ്യമാകുന്ന പക്ഷം അത്​ ഒമാനിൽ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുവരുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - oman lockdown no movement between governorates
Next Story