ഒമാൻ ലോക്ഡൗൺ: ട്രക്കുകൾക്ക് ട്രാൻസിറ്റ് പെർമിറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി
text_fieldsമസ്കത്ത്: ലോക്ഡൗൺ സമയത്ത് മൂന്ന് ടണ്ണും അതിന് മുകളിലും ശേഷിയുള്ള ട്രക്കുകൾക്ക് ഗവർണറേറ്റുകൾക്കിടയിൽ സഞ്ചരിക്കാൻ ട്രാൻസിറ്റ് പെർമിറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. പെർമിറ്റില്ലാതെ ഇൗ വാഹനങ്ങൾക്ക് പകൽ സമയങ്ങളിൽ ഗവർണറേറ്റുകൾക്കിടയിൽ സഞ്ചരിക്കാമെന്ന് ഒമാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
അടിസ്ഥാന സേവനങ്ങളുടെയും സാധനങ്ങളുടെയും തടസമില്ലാത്ത ലഭ്യത ഉറപ്പുവരുത്തുന്നതിനായാണ് പെർമിറ്റില്ലാതെ സഞ്ചാര അനുമതി നൽകാൻ തീരുമാനമെടുത്തത്. എന്നാൽ ഇങ്ങനെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവർ മാത്രമാണ് പാടുള്ളൂവെന്നും ഒമാൻ ടെലിവിഷൻ പ്രസ്താവനയിൽ അറിയിച്ചു.
ഡ്രൈവർമാർ യാത്രയിൽ മറ്റാരുമായും ഇടപഴകാൻ പാടില്ല. എവിടെയും ഇറങ്ങുകയും ചെയ്യരുത്. ജോലി തീർന്നാൽ ഉടൻ താമസ സ്ഥലത്ത് തിരികെയെത്തുകയും വേണം. പൂർണമായ സഞ്ചാര വിലക്ക് നിലവിലുള്ള നിലവിലുള്ള രാത്രി ഏഴു മുതൽ പുലർച്ചെ ആറുവരെ വാട്ടർ ടാങ്കറുകൾക്കും പാചകവാതക സിലിണ്ടർ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും അതത് ഗവർണറേറ്റുകൾക്കിടയിൽ സഞ്ചരിക്കുന്നതിനും വിലക്കുണ്ടായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.