ഒമാന്‍ മലപ്പുറം ജില്ല കൂട്ടായ്മ ; സംഗമവും ലോഗോ പ്രകാശനവും
text_fieldsമസ്കത്ത്: ഒമാന്‍ മലപ്പുറം ജില്ല കൂട്ടായ്മ ആദ്യ സംഗമവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. ഒമാനില്‍ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയില്‍നിന്നുള്ളവരുടെ വാട്സ് ആപ് കൂട്ടായ്മയിലെ അംഗങ്ങളാണ് റുസൈല്‍ ഗാര്‍ഡനില്‍ ഒത്തുചേര്‍ന്നത്.
കുടുംബാംഗങ്ങളും കുട്ടികളുമടക്കം 120 ഓളം പേര് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയിരുന്നു. അഡ്മിന്മാരായ ഷിഹാബ് കോട്ടയ്ക്കല്‍, മുബഷീര്‍, അന്‍വര്‍ സാദത്ത്, അലവി പറമ്മല്, ബാലകൃഷ്ണന് വലിയാട്ട്, നിയാസ് പുല്‍പ്പാടന്‍ തുടങ്ങിയവരുടെ നേതൃത്ത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഗ്രൂപ് അംഗം ഷമീര്‍ കൊടക്കാടന്‍ ഉദ്ഘാടനം നിര്വ്ഹിച്ചു. അജ്മല്‍ നിര്‍മിച്ച ലോഗോ റഹീം വറ്റല്ലൂര്‍, മുഹമ്മദ് ബാവ വേങ്ങര, ഷറഫുല്ല നാലകത്ത്, ഷിഹാബ് കോട്ടക്കല്‍, മുബഷിര്‍, അലവി, അന്‍വര്‍ സാദത്ത് തുടങ്ങിയര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. അജ്മലിന് ഉപഹാരം സമ്മാനിച്ചു.
അഡ്മിന് അംഗം ബാലകൃഷ്ണന് വലിയാട്ട് ആമുഖ പ്രഭാഷണം നടത്തി. പങ്കെടുത്ത എല്ലാവരും പരിചയം പുതുക്കി. മനസ്സില്‍ ഗൃഹാതുര ഓര്‍മകള്‍ സമ്മാനിച്ച് അനസ് എടക്കരയുടെ ഗാനവും ശ്രദ്ധേയമായി. ഹബീബ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.