മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബ് വാര്‍ഷികവും പുതിയ ക്ളബിന്‍െറ ഉദ്ഘാടനവും
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബിന്‍െറ വാര്‍ഷികാഘോഷവും പുതുതായി രൂപവത്കരിച്ച മസ്കത്ത് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ളബിന്‍െറ ഉദ്ഘാടനവും ദാര്‍സൈത് അല്‍അഹ്ലി ക്ളബില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ നിര്‍വഹിച്ചു.
മലയാളത്തിന്‍െറ പ്രചാരത്തിനും പുതിയ തലമുറക്ക് മാതൃഭാഷയെക്കുറിച്ച അവബോധം പകരുന്നതിനും വ്യക്തികളില്‍ നേതൃപാടവം അടക്കം ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ളബിന്‍െറ പ്രവര്‍ത്തനം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ക്ളബിന്‍െറ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. ജോര്‍ജ് മേലാടന്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി. ഭാസ്കരന്‍, വേണുഗോപാല്‍ നാഗലശ്ശേരി, സിപ്രിയാന്‍ മിസ്കിത്ത്, ക്ളീറ്റ ക്രസ്റ്റ, ഗുരുരാജ റാവു, ശ്യാമള അയ്യര്‍, എന്നിവര്‍ സംസാരിച്ചു. ഏരിയ ഡയറക്ടര്‍ സുഭാഷിണി സുമന്‍സകേരാ സന്നിഹിതയായിരുന്നു.
സെക്രട്ടറി ചാരുലത ബാലചന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങില്‍ വാര്‍ത്താപത്രികയായ തൂലികയുടെ രണ്ടാം പതിപ്പിന്‍െറ പ്രകാശനം ഇന്ത്യന്‍ അംബാസഡര്‍ നിര്‍വഹിച്ചു. ഡെമോ സെഷന് ബിനോയ് രാജ് നേതൃത്വം നല്‍കി. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോമഡി കലാകാരന്മാരായ മധു പുന്നപ്ര, രതീഷ് വയലാ എന്നിവരുടെ കോമഡി സ്കിറ്റും ടോസ്റ്റ് മാസ്റ്റേഴ്സ് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ഷിലിന്‍ പൊയ്യാര അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.