മസ്കത്ത് മെട്രോ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് പഠനം നടത്തി- ഗതാഗത മന്ത്രി
text_fieldsമസ്കത്ത്: മസ്കത്ത് മെട്രോയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രത്യേക സാങ്കേതിക സംഘം പഠനം നടത്തിയിട്ടുണ്ടെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മവാലി പറഞ്ഞു. റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ ഗതാഗത, ലോജിസ്റ്റിക് മേഖലകൾക്ക് നൽകുന്ന പ്രാധാന്യത്തെ കുറിച്ച് ഒമാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അതിവേഗം വളരുന്ന മേഖലകളിലൊന്നാണ് ലോജിസ്റ്റിക്സ്. കോവിഡ് മഹാമാരിക്കുശേഷം കഴിഞ്ഞ വർഷം 28.4 ശതമാനത്തിന്റെ വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. ജി.ഡി.പിയിൽ അതിന്റെ സംഭാവന ഏഴുശതമാനമാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയാണ് റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2024ന്റെ ആദ്യപാദത്തിൽ റുസൈൽ-ബിദ്ബിദ് റോഡ് പൂർണമായും തുറക്കാനാകുമെന്നാണ് കരുതുന്നത്.
ഫാഞ്ച ബ്രിഡ്ജിന്റെ വിപുലീകരണം ഉൾപ്പെടെ റോഡിന്റെ പല ഭാഗങ്ങളിലും പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ആദം-ഹൈമ-തുംറൈത്ത് റോഡ് രണ്ടുഘട്ടങ്ങളിലായാണ് പ്രവൃത്തികൾ നടക്കുക. കരാറെടുത്ത കമ്പനി പിന്മാറിയതിനാൽ ആദം-ഹൈമ ഒന്നാം ഘട്ടത്തിൽ ഇനിയും പ്രവൃത്തികൾ ബാക്കിയുണ്ട്.ഹൈമ-തുംറൈത്ത് പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി ഭാവിയിൽ ടെൻഡർ ആരംഭിക്കും. ബർക വിലായത്ത് മുതൽ ഷിനാസ് വിലായത്ത് വരെയുള്ള ബാത്തിന ഹൈവേ മെച്ചപ്പെടുത്തുന്നതിനായി കമ്പനിയുമായി ചേർന്ന് മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.