ഒമാൻ ദേശീയദിനം: ആഹ്ലാദാരവങ്ങളിലേക്ക് രാജ്യം
text_fieldsമസ്കത്ത്: 51ാമത് ദേശീയദിനം വ്യാഴാഴ്ച ആഘോഷിക്കാനിരിക്കെ രാജ്യം ആഘോഷ മൂഡിലേക്ക്. രാജ്യം സാമ്പത്തിക പുരോഗതിയിലേക്ക് നീങ്ങുന്നതും കോവിഡ് പ്രതിസന്ധി അവസാനത്തിലേെക്കത്തുന്നതും ആഘോഷം കൊഴുപ്പിക്കും. രാജ്യത്ത് നിലവിലെ തണുപ്പ് നിറഞ്ഞ അനുകൂല കാലാവസ്ഥയും ആഘോഷത്തിന് ശക്തി പകരും. ദേശീയ ദിന അവധി ഇൗ മാസം അവസാനമാണെങ്കിലും നാടും നഗരവും ആഘോഷ തിരക്കിലേക്ക് നീങ്ങുകയാണ്. ആഘോഷത്തിെൻറ ഭാഗമായി വിവിധ തെരുവുകളിലെ അലങ്കാര വിളക്കുകൾ വ്യാഴായ്ചയാണ് മിഴി തുറക്കുക. വ്യാഴാഴ്ച അൽ അമിറാത്ത്, അൽ ഖൂദ്, സലാല എന്നിവിടങ്ങളിൽ വെടിക്കെട്ട് അടക്കമുള്ള ആഘോഷ പരിപാടികളും അരങ്ങേറും.
മസ്കത്ത് അടക്കമുള്ള നിരവധി നഗരങ്ങളിലെ പ്രധാന കെട്ടിടങ്ങൾ േദശീയ ആഘോഷ ഭാഗമായി വർണപ്രഭ ചൊരിയാൻ തുടങ്ങി. റൂവിയിലെ പ്രധാന കെട്ടിടങ്ങളിൽ പലതും അലങ്കരിച്ചു. ഒാഫിസുകളും സ്ഥാപനങ്ങളിലും പഴയ സുൽത്താൻ ഖാബൂസ് ബിൻ സഉൗദിെൻറയും പുതിയ സുൽത്താൻ ഹൈതം ബിൻ താരിഖിെൻറയും ബഹുവർണ ചിത്രങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ കെട്ടിടങ്ങൾ അലങ്കരിക്കാനും വർണപ്രകാശം വിതറാനും തുടങ്ങും. ഒമാൻ ദേശീയ പതാകയുടെ നിറമായ പച്ച, വെള്ള, ചുവപ്പ് എന്നീ വർണത്തിലും വിളക്കുകളാണ് അലങ്കാരത്തിന് ഉപയോഗിക്കുന്നത്. ഒമാനിൽ കോവിഡ് രോഗ വ്യാപ്തി രണ്ടക്കത്തിലെത്തുകയും നിയന്ത്രണങ്ങളിൽ അയവ് വരുത്തുകയും ചെയ്തതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങാൻ വഴിയൊരുങ്ങി. യാത്ര നിയമങ്ങളിൽ അയവ് വന്നതോടെ നാട്ടിൽപോയ നിരവധി പേരാണ് തിരിച്ചെത്തുന്നത്. ഇൗ മാസം 18ന് ശേഷം തലസ്ഥാന നഗരി ആലോഷ തിമിർപ്പിലാവും. ഇതോടെ മസ്കത്ത് മേഖലയിൽ സന്ദർശക തിരക്ക് വർധിക്കും. ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി സ്വദേശികളും വിദേശികളും മസ്കത്ത് മേഖലകളിലേക്കെത്തുന്നത് രാത്രികളിൽ റോഡുകളിൽ തിരക്കിനും ഗതാഗത സ്തംഭനത്തിലും വഴിയൊരുക്കും.
എന്നാൽ, ദേശീയ ദിന ഉൽപന്നങ്ങളുടെ വിപണി ഉണർന്നിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പുതിയ ഉൽപന്നങ്ങൾ വളരെ കുറച്ച് മാത്രമാണ് മാർക്കറ്റിൽ എത്തിയതെന്നാണ് വ്യാപാരികൾ പറയുന്നത്. സാധാരണ ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി ഉൽപന്നങ്ങൾ വിപണിയിൽ എത്താറുണ്ട്. ഇവയിൽ പലതിനും ദേശീയദിന വർഷവും എഴുതിയിരിക്കും. എന്നാൽ ഇത്തരം ഉൽപന്നങ്ങൾ ഇത്തവണ പൊതുവെ കുറവാണ്. ദുബൈ മാർക്കറ്റിലും ഇത്തരം ഉൽപന്നങ്ങൾ കുറവാണെന്നാണ് വ്യാപാരികൾ പറയുന്നത്. ചൈനയിൽനിന്ന് ഉൽപന്നങ്ങൾ എത്തിക്കാനുള്ള കെണ്ടയ്നർ പ്രശ്നങ്ങളും കോവിഡ് കാരണം ഇത്തരം ഉൽപന്നങ്ങളുടെ വിപണനം സംബന്ധമായ ആശങ്കയും ഉൽപാദനത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 50ാം ദേശീയ ദനെത്തോടനുബന്ധിച്ച് വൻതോതിൽ ഉൽപന്നങ്ങൾ എത്തിച്ചെങ്കിലും േകാവിഡ് പ്രശ്നം കാരണം ഇവയിൽ പലതും വിറ്റഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തരം ഉൽപന്നങ്ങൾക്ക് വരും ദിവസങ്ങളിൽ കൂടുതൽ ആവശ്യക്കാർ എത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കുടുബസമേതം പുറത്തിറങ്ങുേമ്പാൾ കുട്ടികൾ ഇത്തരം ഉൽപന്നങ്ങൾ വാങ്ങുകയും ധരിക്കുകയും ചെയ്യുമെന്ന് ഇവർ പറയുന്നു. മുൻകാലങ്ങളിൽ ദേശീയ ദിനങ്ങളിൽ അലങ്കരിച്ച വാഹനങ്ങളുടെ വൻ നിര തന്നെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇൗവർഷം ഇത്തരം വാഹനങ്ങൾ വളരെ കുറവാണ്. ഇത് സംബന്ധമായ ഉത്തരവ് എത്താൻ വൈകിയതടക്കം നിരവധി കാരണങ്ങൾ അലങ്കാര വാഹനങ്ങൾ കുറയാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.