സൂർ ഇന്ത്യൻ സ്കൂളിൽ വർണാഭമായി ഒമാൻ ദേശീയ ദിനാഘോഷം
text_fieldsസൂർ: ഒമാന്റെ 54ാം ദേശീയദിനം സൂർ ഇന്ത്യൻ സ്കൂളിൽ വർണാഭമായി ആഘോഷിച്ചു. ചടങ്ങിൽ തെക്കൻ ശർഖിയ ഗവർണറുടെ ഓഫിസിലെ പ്ലാനിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ സാലം ബിൻ ഹാദിം ബിൻ റാഷിദ് അൽ ഹാഷ്മി മുഖ്യാതിഥിയായും വിദ്യാഭ്യാസ മന്ത്രാലയം സൂർ ലാൻഡ് ഡിപാർട്ട്മെന്റ് വിഭാഗം മേധാവി മുഹമ്മദ് അലി മുസല്ലം അൽ അലവി വിശിഷ്ടാഥിതിയായും പങ്കെടുത്തു.
വിശിഷ്ടാതിഥികളെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ജാമി ശ്രീനിവാസ് റാവു, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും പ്രിൻസിപ്പലും ചേർന്ന് പൂച്ചെണ്ടുകളും പരമ്പരാഗത ഒമാനി ഷാളുകളും നൽകി സ്വീകരിച്ചു. സ്കൂൾ ഹെഡ് ബോയ് അമാൻ അമീന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സൂർ പ്രൈവറ്റ് സ്കൂൾ, ശൈഖ് ബിൽ അറബ് സ്കൂൾ, സഫ്വാൻ പ്രൈവറ്റ് സ്കൂൾ, അബ്ദുറഹ്മാൻ ബിൻ ഔഫ് സ്കൂൾ എന്നീ നാല് ഒമാനി സ്കൂളുകളുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ സൂറിലെ വിദ്യാർഥികൾ അവതരിപ്പിച്ച പരിപാടികൾ
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഉയർത്തിക്കാട്ടുന്നതായി ഹമദ് ഖുറമിന്റെ ഇംഗ്ലീഷ് പ്രസംഗം, ലാറിൻ അഹമ്മദ് റെദയുടെ അറബി പ്രസംഗ, ഇന്ത്യൻ സ്കൂൾ സൂർ വിദ്യാർഥികൾ അറബിയിൽ ആലപിച്ച സംഘഗാനം എന്നിവ ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടുന്നതായി.
സുർ പ്രൈവറ്റ് സ്കൂൾ, ശൈഖ് ബിൽ അറബ് സ്കൂൾ, സഫ്വാൻ പ്രൈവറ്റ് സ്കൂൾ, ഇന്ത്യൻ സ്കൂൾ സൂർ വിദ്യാർഥികളുടെ നൃത്തങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി . അബ്ദുറഹ്മാൻ ബിൻ ഔഫ് സ്കൂളിന്റെ പരമ്പരാഗത ഒമാനി സംഗീത പരിപാടി രാജ്യത്തിന്റെ സമ്പന്നമായ സംഗീത പൈതൃകം പ്രതിഫലിപ്പിക്കുന്നതായി. ഇന്ത്യൻ സ്കൂൾ സൂർ വിദ്യാർഥികളായ വഫ ഇദ്രിസും നൂർജഹാൻ നേഹയും ഒമാനെ ക്കുറിച്ചുള്ള അവതരണം രാജ്യത്തിന്റെ ചരിത്രത്തിലേക്കും നേട്ടങ്ങളിലേക്കും നേർക്കാഴ്ച നൽകി. ഇസ അഷ്റഫും സാറാ കാഷിഫും നടത്തിയ ക്വിസ് സുൽത്തനേറ്റനെക്കുറിച്ചുള്ള അറിവ് പകരുന്നതായി.
മുഖ്യാതിഥിയും വിശിഷ്ടാതിഥിയും വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യൻ പ്രവാസികൾക്കും സൂരിലെ ജനങ്ങൾക്കും നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് അതിഥികളായ സാലം ബിൻ ഹാദിം ബിൻ റാഷിദ് അ, മുഹമ്മദ് അലി മുസല്ലം അൽ അലവി എന്നിവരെ ആദരിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ജാമി ശ്രീനിവാസ് റാവു, കൺവീനർ ഡോ. രാംകുമാർ ലക്ഷ്മി നാരായണൻ, അംഗം എ.വി. പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ ഹെഡ് ഗേൾ ഹർഷിതാ ചൗധരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.