രാജ്യത്തിന് 100 മത്സരങ്ങൾ; ഒമാന്‍ ഫുട്ബാൾ നായകന് ആദരം
text_fieldsമസ്കത്ത്: രാജ്യത്തിനുവേണ്ടി 100 മത്സരങ്ങൾ പൂർത്തിയാക്കി ഒമാന്‍ ദേശീയ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ഹരീബ് ജമീല്‍ സൈദ് അല്‍ സഅദി. ആദര സൂചകമായി 100 ആലേഖനം ചെയ്ത ഒമാന്‍ ജഴ്സി താരത്തിന് സമ്മാനിച്ചു.
കുവൈത്തില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ പരിശീലന വേളയിലാണ് ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന് പ്രതിനിധികള്‍ താരത്തിന് ജഴ്സി നൽകിയത്. റുസ്താഖ് സ്വദേശിയായ ഹരീബ് അല്‍ സഅദി 24ാം വയസ്സിലാണ് ദേശീയ ടീമിനായി ആദ്യം ജഴ്സിയണിയുന്നത്. ഒമാനിലെ ക്ലബായ അല്‍ നഹ്ദക്കായാണ് നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്. സുവൈഖ്, ദോഫാര്‍, സഹം എന്നീ ആഭ്യന്ത ക്ലബുകള്‍ക്കും ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളിലെ ക്ലബുകള്‍ക്കായും താരം പന്ത് തട്ടിയിട്ടുണ്ട്.
വിവിധ ടൂണമെന്റുകളിൽ കിരീടം ചൂടികൊടുക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. മികച്ച പ്രതിരോധ ഭടനായി കളത്തിൽ നിറഞ്ഞാടുകയും സഹ കളിക്കാരെ ഗോളടിപ്പിക്കാനുമുള്ള ഇദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണെന്ന് ആരാധകർ പറയുന്നത്. അറേബ്യൻ ഗൾഫ് കപ്പിൽ ഒമാൻ സെമിയിൽ എത്തിയിട്ടുണ്ട്.
ക്യാപ്റ്റന്‍ ഹരീബ് ജമീല്‍ സൈദ് അല്‍ സഅദിയടക്കമുള്ള പ്രതിരോധ ഭടന്മാരുടെ മികച്ച പ്രകടനമാണ് സുൽത്താനിന്റെ വിജയത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ചൊവ്വാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന ആദ്യ സെമിയിൽ ഒമാൻ സൗദി അറേബ്യയെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി 8.45ന് ആതിയേരായ കുവൈത്ത് ബഹ്റൈനുമായി ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.