സേവനം മെച്ചപ്പെടുത്തൽ; ‘ഒപാസ്’ചാറ്റ് ജി.പി.ടി ഉപയോഗിക്കും
text_fieldsമസ്കത്ത്: പ്രത്യേക സാമ്പത്തിക -സ്വതന്ത്ര മേഖലകൾക്കുള്ള പബ്ലിക്ക് അതോറിറ്റി (ഒപാസ്) നിർമിതബുദ്ധി ചാറ്റ്ബോട്ട് സേവനമായ ചാറ്റ് ജി.പി.ടി ഉപയോഗിക്കാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഡിവിഷനുകളിലെ ജീവനക്കാർക്കാണ് പുതിയ സേവനം അനുവദിക്കുന്നതെന്ന് അതോറിറ്റിയിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിന്റെ ചുമതലയുള്ള മുഹമ്മദ് ബിൻ അബ്ദുൽ മജീദ് അൽ ഹൂതി പറഞ്ഞു.
അവരുടെ ദൈനംദിന ജോലിയിൽ നേരിടുന്ന വെല്ലുവിളികൾക്ക് സംയോജിതവും നൂതനവുമായ അനുഭവങ്ങൾ നൽകി, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഡേറ്റ വിശകലന കഴിവ് വർധിപ്പിക്കാനുമാണ് ചാറ്റ് ജി.പി.ടിയിലൂടെ ലക്ഷ്യമിടുന്നത്. അതോറിറ്റിയുടെ ഇടപാടുകാർ, നിക്ഷേപകർ എന്നിവരിൽനിന്നും ലഭിക്കുന്ന ഡേറ്റ കൂടുതൽ ഫലപ്രദമായി വിശകലനം ചെയ്യാൻ ജീവനക്കാർക്ക് ഇതിലൂടെ കഴിയും. ഈ സ്ഥിതിവിവരക്കണക്കുകൾ, അതോറിറ്റിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായ രീതിയിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ഉപയോഗിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതോറിറ്റിയിലെ നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിന് ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നതിനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാങ്കേതികവിദ്യയിലൂടെ, നിക്ഷേപകർക്ക് നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട അവരുടെ ചോദ്യങ്ങൾക്കും പൊതുവായ അന്വേഷണങ്ങൾക്കും വേഗത്തിലും കൃത്യമായും ഉത്തരം ലഭിക്കും. ഇത് അവരുടെ നടപടിക്രമങ്ങൾ സുഗമമാക്കുകയും അവരുടെ സംതൃപ്തി വർധിപ്പിക്കുകയും ചെയ്യും.സേവനം മെച്ചപ്പെടുത്തൽ; ‘ഒപാസ്’ചാറ്റ് ജി.പി.ടി ഉപയോഗിക്കുംഅതോറിറ്റി നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ജീവനക്കാരുടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, സേവനങ്ങൾ മെച്ചപ്പെടുത്തുക, നിക്ഷേപകരുടെ അഭ്യർഥനകൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രതികരണ വേഗത കൂട്ടുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.