'കാരുണ്യ സ്പർശം'സഹായധനം വിതരണം ചെയ്തു
text_fieldsമത്ര: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഒമാനിൽ പ്രവർത്തിക്കുന്ന 28 മദ്റസകളിലെ ഉസ്താദുമാർക്ക് ബലിപെരുന്നാളിനോട് അനുബന്ധിച്ച് മസ്കത്ത് റേഞ്ച് ജംഇയതുൽ മുഅല്ലിമീൻ നൽകുന്ന 'കാരുണ്യ സ്പർശം'സഹായധനം വിതരണം ചെയ്തു.കണ്ണൂർ ജില്ലയിലെ മെരുവമ്പായിയിൽ പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നസീർ മൂരിയാട്, വി. അബൂബക്കർ, മിദ്ലാജ് മാനന്തേരി, നാസർ തുടങ്ങിയവർ പെങ്കടുത്തു.
ഒമാനിലും നാട്ടിലുമായി 76 ഉസ്താദുമാരുടെ കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആദ്യഘട്ട വിഹിതം നൽകിയത്. ഇതു സംബന്ധമായി നടന്ന ഓൺലൈൻ മീറ്റിങ്ങിൽ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ സഫ്വാൻ തങ്ങൾ ഏഴിമല പ്രാർഥന നടത്തി. റേഞ്ച് പ്രസിഡൻറ് അബൂബക്കർ സിദ്ദീഖ് ദാരിമി കടബ അധ്യക്ഷത വഹിച്ചു. യൂസഫ് മുസ്ലിയാർ, ഇമ്പിച്ചാലി മുസ്ലിയാർ, ശിഹാബ് ഫൈസി, നൗഫൽ അൻവരി, സുബൈർ ഫൈസി, അമീർ അൻവരി, ബഷീർ ഫൈസി, ലത്തീഫ് മൗലവി ബർക്ക, മുജീബ് ഫൈസി ലിവ എന്നിവർ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ശകീർ ഫൈസി സ്വാഗതവും പി.പി. മുജീബ് റഹ്മാൻ മൗലവി നന്ദിയും പറഞ്ഞു. അഷ്റഫ് ബാഖവി, ശൈഖ് അബ്ദുറഹ്മാൻ, മുഹമ്മദ് അസ്അദി പാപ്പിനിശ്ശേരി, സുനീർ ഫൈസി, അസീസ് മുസ്ലിയാർ ബുആലി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.