ഒമാന്‍ ഒ.ഐ.സി.സി വനിത വിഭാഗം നിലവിൽ വന്നു
text_fieldsമസ്കത്ത്: ഒമാന്‍ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ വനിത വിഭാഗം നിലവില്‍ വന്നു. ഇതു സംബന്ധിച്ച് കെ.പി.സി.സിയുടെയും ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റിയുടെയും അനുമതി ലഭിച്ചതായി ദേശീയ പ്രസിഡന്റ് സജി ഔസേപ്പ് അറിയിച്ചു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റിക്ക് കൂടുതല്‍ കരുത്തു പകരാന്‍ വനിത വിഭാഗത്തിന് സാധിക്കുമെന്നും സജി ഔസേപ്പ് അഭിപ്രായപ്പെട്ടു. ബീന രാധാകൃഷ്ണന് (പ്രസി.), മുംതാസ് ഇബ്രാഹിം (ജന. സെക്ര.), ഫാത്തിമ മൊയ്തു (ട്രഷ.) എന്നിവരെ ഭാരവാഹികളായി അംഗീകരിച്ചുകൊണ്ടുള്ള കെ.പി.സി.സിയുടെ അറിയിപ്പ് ലഭിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ അറിയിച്ചു. പുതിയ വനിത വിഭാഗത്തിന് അനുമതി നല്കിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ഒ.ഐ.സി.സി/ ഇന്‍കാസ് ഗ്ലോബല്‍ ചെയര്മാന് കുമ്പളത്തു ശങ്കര്‍ പിള്ളക്കും നിയുക്ത പ്രസിഡന്റ് ബീന രാധാകൃഷ്ണന് നന്ദി പറഞ്ഞു. കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി പുതിയ റീജനല്‍, ഏരിയ കമ്മിറ്റികൾ നിലവില്‍ വരുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.