Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ എ​ണ്ണ​വി​ല 90...

ഒ​മാ​ൻ എ​ണ്ണ​വി​ല 90 ഡോ​ള​ർ ക​ട​ന്നു

text_fields
bookmark_border
ഒ​മാ​ൻ എ​ണ്ണ​വി​ല 90 ഡോ​ള​ർ ക​ട​ന്നു
cancel

മ​സ്ക​ത്ത്: ഒ​മാ​ൻ എ​ണ്ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്ന് ബു​ധ​നാ​ഴ്ച 90.41 ഡോ​ള​റി​ലെ​ത്തി. ചൊ​വ്വാ​ഴ്ച 89.21 ഡോ​ള​റാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച 1.20 ഡോ​ള​ർ വ​ർ​ധി​ച്ച് പു​തി​യ വി​ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ എ​ട്ടി​നാ​ണ് സ​മാ​ന​മാ​യ വി​ല​യു​ണ്ടാ​യ​ത്. ഈ ​വ​ർ​ഷം എ​ണ്ണ​വി​ല കു​റ​ഞ്ഞ് 67 ഡോ​ള​ർ വ​രെ എ​ത്തി​യി​രു​ന്നു. വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​തോ​ടെ സൗ​ദി അ​റേ​ബ്യ​യും ഒ​പെ​ക് അം​ഗ​രാ​ജ്യ​ങ്ങ​ളും ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ​യാ​ണ് വി​ല ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. പ്ര​ധാ​ന എ​ണ്ണ ഉ​ൽ​പാ​ദ​ന രാ​ജ്യ​മാ​യ സൗ​ദി അ​റേ​ബ്യ ദി​വ​സേ​ന​യു​ള്ള ഉ​ൽ​പാ​ദ​നം ഒ​രു ദ​ശ​ല​ക്ഷം ബാ​ര​ൽ കു​റ​ക്കാ​ൻ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് തീ​രു​മാ​നി​ച്ചി​രു​ന്നു. മാ​ർ​ക്ക​റ്റി​ൽ ഡി​മാ​ൻ​ഡി​ല്ലാ​ത്ത​തി​നാ​ൽ റ​ഷ്യ​യും എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ വ​രെ​യാ​ണ് വെ​ട്ടി​ച്ചു​രു​ക്ക​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, സ​മ​യ​പ​രി​ധി ഇ​നി​യും ദീ​ർ​ഘി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. ത​ണു​പ്പു​കാ​ല​മാ​വു​ന്ന​തോ​ടെ എ​ണ്ണ ഉ​പ​ഭോ​ഗം വ​ർ​ധി​ച്ച​താ​ണ് വി​ല വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം.

അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ എ​ണ്ണ ഉ​പ​ഭോ​ഗം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം 24 മു​ത​ലാ​ണ് എ​ണ്ണ​വി​ല ദി​വ​സേ​ന ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ വി​ല ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്​​ധ​ർ വി​ല​യി​രു​ത്തു​ന്നു. വി​ല വ​ർ​ധി​ക്കു​ന്ന​ത് ഒ​മാ​ൻ അ​ട​ക്ക​മു​ള്ള എ​ണ്ണ ഉ​ൽ​പാ​ദ​ന രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക്ക് അ​നു​ഗ്ര​ഹ​മാ​വും. ഒ​മാ​ൻ ബ​ജ​റ്റി​ൽ എ​ണ്ണ​വി​ല ബാ​ര​ലി​ന് 50 ഡോ​ള​റാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ണ്ണ​ക്ക് കൂ​ടു​ത​ൽ വി​ല ല​ഭി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ ക​മ്മി​ബ​ജ​റ്റ് മി​ച്ച​ത്തി​ലാ​വാ​നും കൂ​ടു​ത​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നും ക​ഴി​യും. രാ​ജ്യ​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള വി​ക​സ​ന​ത്തി​ന് ഇ​ത് വ​ഴി​യൊ​രു​ക്കും.

എ​ന്നാ​ൽ, എ​ണ്ണ​വി​ല വ​ർ​ധി​ക്കു​ന്ന​ത് ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ഉ​പ​ഭോ​ഗ രാ​ജ്യ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ൽ പ​ണ​പ്പെ​രു​പ്പം വ​ർ​ധി​ക്കാ​നും കാ​ര​ണ​മാ​വും. ഇ​ത് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യും വ​ർ​ധി​പ്പി​ക്കും. ഇ​തു​മൂ​ലം ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priceDollarsoilOmancrossed
News Summary - Oman oil price crossed 90 dollars
Next Story