മുലദ സ്കൂൾ വിദ്യാർഥികൾ കടൽത്തീരം ശുചീകരിച്ചു
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ മുലദയിലെ വൈ.സി.െഎ.എസ് (യങ് കമ്യൂണിറ്റേറിയൻസ് ഓഫ് ഇന്ത്യൻ സ്കൂൾ) ക്ലബ് വിദ്യാർഥികൾ വുദാം ബീച്ചും പരിസരവും വൃത്തിയാക്കി. ക്ലബ് അംഗങ്ങളായ 24 വിദ്യാർഥികളാണ് രണ്ട് ഹെക്ടറോളം നീണ്ടുകിടക്കുന്ന ബീച്ച് പരിസരം ശുചിയാക്കിയത്. ശുചീകരണത്തിന് ആവശ്യമായ ഗ്ലൗസ്, മാലിന്യം നീക്കാനുള്ള വാഹനം എന്നിവ നഗരസഭ നൽകി. അധ്യാപകരായ അർജുൻ, സുൽ അമീൻ, ശ്യാമ അർജുൻ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. വിദ്യാർഥികളെ നഗരസഭാ അധികൃതർ, എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ, സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ ഷരീഫ്, വൈസ് പ്രിൻസിപ്പൽമാരായ വി.സി. ജയ്ലാൽ, ഷീജ അബ്ദുൽ ജലീൽ, കോ കരിക്കുലർ ആക്ടിവിറ്റീസ് ചീഫ് കോഒാഡിനേറ്റർ നിയാസ് അഹമ്മദ്, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.