ഒമാൻ അറബ് രാജ്യങ്ങളുടെ മുൻനിരയിൽ
text_fieldsമസ്കത്ത്: ഇൗവർഷത്തെ ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടിൽ ഒമാൻ അറബ് രാജ്യങ്ങളുടെ മുൻനിരയിൽ. തീവ്രവാദമുക്ത രാജ്യങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനമാണ് ഒമാനുള്ളത്. വാർഷിക പണപ്പെരുപ്പ നിരക്ക് കുറവുള്ള രാജ്യവും ഒമാനാണ്. നവീകരണം (ഇന്നൊവേഷൻ), നിയമചട്ടക്കൂടിെൻറ കാര്യക്ഷമത, കൊലപാതക നിരക്ക് എന്നീ വിഭാഗങ്ങളിലും ഒമാൻ കഴിഞ്ഞവർഷത്തേതിൽനിന്നും നില മെച്ചപ്പെടുത്തി. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, റോഡ് ശൃംഖല തുടങ്ങിയ വിഭാഗങ്ങളിലും ഒമാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റിപ്പോർട്ടിൽ ആഗോളതലത്തിൽ 53ാം സ്ഥാനവും അറബ് രാജ്യങ്ങളിൽ ആറാം സ്ഥാനവുമാണ് ഒമാന്‍ ഉള്ളത്. മൊത്തം 141 രാജ്യങ്ങളെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. വേൾഡ് ഇക്കണോമിക് ഫോറം നാഷനൽ കോംപിറ്റിറ്റീവ്നെസ് ഒമാെൻറ സഹകരണത്തോടെ നടത്തിയ സർവേയിൽ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സർക്കാറിെൻറ ദീർഘകാല വികസന കാഴ്ചപ്പാട്, തൊഴിൽസേനയുടെ വൈവിധ്യം എന്നീ വിഭാഗങ്ങളിൽ യഥാക്രമം ആഗോളതലത്തിൽ ഏഴും ആറും സ്ഥാനങ്ങളാണ് സുൽത്താനേറ്റിന് ഉള്ളത്. പൊലീസ് സേവനങ്ങളുടെ വിശ്വാസ്യത, തുറമുഖ സേവനങ്ങളുടെ കാര്യക്ഷമത എന്നീ വിഭാഗങ്ങളിൽ അറബ്, ഗൾഫ് മേഖലയിൽ ഒമാന്‍ മൂന്നാം സ്ഥാനമാണ് ഉള്ളത്. ബസിനസിലെ സംഘടിത കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ ഒമാൻ അറബ് മേഖലയിൽ രണ്ടാമതും ആഗോളതലത്തിൽ ആറാമതുമാണ്. ഇന്നൊവേഷൻ കഴിഞ്ഞ തവണത്തെ സൂചികയിൽ നിന്ന് 29 സ്ഥാപനങ്ങൾ മുന്നിലെത്തി. പൊലീസ് സേവനങ്ങളുടെ വിശ്വാസ്യതയിൽ ആഗോളതലത്തിൽ 14ാം സ്ഥാനവും റോഡ് സൗകര്യങ്ങളുടെ നിലവാരത്തിൽ ആഗോള തലത്തിൽ പത്താം സ്ഥാനവും ഒമാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.