തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
text_fieldsമസ്കത്ത്: തിരുവനന്തപുരം സ്വദേശിയായ പ്രവാസി തൊഴിലാളി ഒമാനിൽ കുഴഞ്ഞുവീണു മരിച്ചു. 24 വര്‍ഷമായി മത്ര ഒമാൻ ഹൗസിനടുത്ത് താമസിക്കുന്ന തിരുവനന്തപുരം ആനയറയിലെ മണ്ണാൻവിളാകം മണി നിവാസിൽ വിനോദ് ശ്രീധരനാണ് (44)ഷെറോട്ടണ്‍ ഹോട്ടല്‍ റോഡിൽ കുഴഞ്ഞുവീണ് മരിച്ചത്.
ഇദ്ദേഹം കുഴഞ്ഞുവീഴുന്നത് ശ്രദ്ധയില്‍പെട്ട പരിസര വാസികള്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സ്വന്തമായി സ്ക്രീൻപ്രിൻറിങ് ജോലികൾ ഏറ്റെടുത്ത് നടത്തിവരുകയായിരുന്നു. പരേതരായ ശ്രീധരൻ^തുളസി ദമ്പതികളുടെ മകനാണ്. ഭാര്യ: ചിത്രലേഖ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രാത്രിയോടെ ഒമാൻ എയറിൽ നാട്ടിലേക്ക് അയച്ചു. രാവിലെ 7.30ഓടെ തിരുവനന്തപുരം എയർപോർട്ടിൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങുമെന്ന് ഒമാനിലെ സാമൂഹികപ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.