സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സ നിഷേധിക്കരുത്
text_fieldsമസ്കത്ത്: കോവിഡ് ബാധിതരായ സ്വദേശികൾക്കും (ഇൻഷുറൻസ് ഉള്ളവർ) പ്രവാസികൾക്കും സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം. ആശുപത്രി ചെലവ് അടക്കാൻ ശേഷിയുണ്ടോയെന്നത് കണക്കിലെടുക്കാതെ ഇവരെ സ്വീകരിക്കാനും ചികിത്സനൽകാനും സ്വകാര്യ ആശുപത്രികൾ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ പ്രൈവറ്റ് ഹെൽത്ത് വിഭാഗം ഡയറക്ടർ ജനറൽ ഡോ. മാസിൻ അൽ ഖാബൂരി പറഞ്ഞു.
കോവിഡ് രോഗികളുടെ ചികിത്സക്ക് സ്വകാര്യ ആശുപത്രികൾക്ക് ചെലവാകുന്ന തുക തിരികെ ലഭിക്കുന്നതിന് ഗാരൻറി നൽകുന്നതായി സർക്കാർ അടുത്തിടെ അറിയിച്ചിരുന്നു.
ഇത് കണക്കിലെടുത്ത് കോവിഡ്ബാധിതരായ രോഗികൾക്ക് പ്രത്യേകിച്ച് സ്വകാര്യമേഖലയിലെ വിദേശികൾക്ക് സ്വതന്ത്ര്യമായി ചികിത്സ നൽകണം. സ്വയം അടക്കാൻ കൈയിൽ പണമുണ്ടോ ഹെൽത്ത് ഇൻഷുറൻസ് ഉണ്ടോ ഇല്ലയോ എന്നതൊന്നും ഇതിൽ കണക്കിലെടുക്കരുത്. തൊഴിലുടമയിൽനിന്നോ ഇൻഷുറൻസ് സ്ഥാപനത്തിൽനിന്നോ പണം ലഭിക്കാത്തപക്ഷം അനുയോജ്യമായവിധത്തിൽ ചെലവായ പണം സർക്കാർ തിരികെ നൽകും. ഇൻഷുറൻസോ പണമോ ഇല്ലാത്തതിെൻറ പേരിൽ ആർക്കും പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ ഉള്ളവർക്ക് ചികിത്സ നിഷേധിക്കപ്പെടരുതെന്നാണ് സർക്കാർ നയമെന്ന് ഡോ. മാസിൻ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ചികിത്ച്ചെലവ് തൊഴിലുടമ തിരിച്ചടക്കാത്ത പക്ഷം സർക്കാർ നിയമപരമായ വഴിയിലൂടെ നീങ്ങും.
ഒമാനി തൊഴിൽനിയമം അനുസരിച്ച് ചില പരിധികളും ഇളവുകളും ഉണ്ടെങ്കിലും ജീവനക്കാരുടെ ചികിത്സബിൽ അടക്കുന്നതിന് കമ്പനികൾക്കും തൊഴിലുടമകൾക്കും ബാധ്യതയുണ്ടെന്ന് ഡോ. മാസിൻ പറഞ്ഞു. കോവിഡ് ഇനിയും എത്രകാലം നമുക്കൊപ്പം ഉണ്ടാകുമെന്നത് പറയാൻ പറ്റില്ല. അതിനാൽ സ്വകാര്യ ആശുപത്രികൾ മറ്റ് രോഗങ്ങൾക്കുള്ള ചികിത്സെക്കാപ്പം കോവിഡ് ചികിത്സക്കും തയാറായിരിക്കുകയും അതിനുള്ള എല്ലാ തരത്തിലുമുള്ള ശേഷി കൈവരിക്കുകയും വേണം. കോവിഡ് രോഗികൾക്ക് പ്രത്യേക പ്രവേശനകവാടം തന്നെ വേണമെന്നും ഡോ. മാസിൻ പറഞ്ഞു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.