ഒമാൻ ലോകത്തിലെ അഞ്ചാമത്തെ സുരക്ഷിത രാജ്യം
text_fieldsമസ്കത്ത്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാഷ്ട്രങ്ങളുടെ പട്ടികയിൽ ഒമാന് അഞ്ചാം സ്ഥാനം. ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ഒമാൻ തലസ്ഥാനമായ മസ്കത്തും ഇടംപിടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സർവ വിദഗ്ധരായ നുമ്പിയോയുടെ അർധവാർഷിക കുറ്റകൃത്യ സൂചികയിലാണ് ലോകത്തിലെ സുരക്ഷിത രാഷ്ട്രങ്ങളുടെ മുൻ നിരയിൽ ഒമാന് ഇടം പിടിച്ചത്. സുരക്ഷ സൂചികയിൽ 79.38ഉം കുറ്റകൃത്യ സൂചികയിൽ 20.62ഉമാണ് ഒമാെൻറ സ്കോർ. 133 രാഷ്ട്രങ്ങളുടെ പട്ടികയിൽ ഖത്തറും തായ്വാനും യു.എ.ഇയും ജോർജിയയുമാണ് ഒമാെൻറ മുന്നിലായുള്ളത്.
കുറഞ്ഞ കുറ്റകൃത്യങ്ങളുള്ള നഗരങ്ങളുടെ പട്ടികയിൽ മസ്കത്തിന് ഏഷ്യയിൽ ഒമ്പതാം സ്ഥാനവും ആഗോള തലത്തിൽ 23ാം സ്ഥാനവുമാണുള്ളത്. മറ്റു നിരവധി സൂചികകളിലും ഒമാന് മികച്ച സ്ഥാനം ലഭിച്ചിട്ടുണ്ട്. ലോക സാമ്പത്തിക ഫോറത്തിെൻറ കഴിഞ്ഞ വർഷത്തെ 141 രാഷ്ട്രങ്ങളടങ്ങിയ ട്രാവൽ ആൻഡ് ടൂറിസം മത്സരാത്മക സൂചികയിൽ ഒമാന് 58ാം സ്ഥാനം ലഭിച്ചിരുന്നു. തൊട്ടു മുൻവർഷങ്ങളിൽ ഇൗ സൂചികയിലെ പ്രകടനത്തിൽ നിന്ന് കഴിഞ്ഞവർഷം ഒമാൻ ഏറെ മുന്നേറ്റം കാഴ്ചവെച്ചു. സഞ്ചരിക്കാൻ ഏറ്റവും നല്ല രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ലോക സാമ്പത്തിക ഫോറം ഒമാനെ ഉൾപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.