മുഹമ്മദ് അൽ ബർവാനി ഒമാൻ എയർ ചെയർമാൻ
text_fieldsമസ്കത്ത്: പ്രമുഖ ഒമാനി ബിസിനസുകാരനായ മുഹമ്മദ് ബിൻ അലി അൽ ബർവാനിയെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിെൻറ ചെയർമാനായി നിയമിച്ചു. ഒമാൻ എയർ അടക്കം സർക്കാർ ഉടമസ്ഥതയിലുള്ള 15 കമ്പനികളുടെ ഡയറക്ടർ ബോർഡിൽ പുനഃക്രമീകരണം നടത്തിയതായി ഒമാൻ നിക്ഷേപക അതോറിറ്റി അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും മികവ് തെളിയിച്ച 79 പേരെയാണ് ഒമാൻ നിക്ഷേപ അതോറിറ്റിയുടെ പ്രതിനിധികളായി ഡയറക്ടർ ബോർഡ് അംഗങ്ങളായും ചെയർമാന്മാരുമായി നിയമിച്ചതെന്ന് നിക്ഷേപക അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.
79 പേരുടെ പട്ടികയിൽ മന്ത്രിമാരെയോ അണ്ടർ സെക്രട്ടറിമാരെയോ ഉൾപ്പെടുത്തിയിട്ടുമില്ല. ഒമാൻ ഏവിയേഷൻ ഗ്രൂപ്പിെൻറ ചെയർമാനായി എൻജിനീയർ ഖാമിസ് ബിൻ മുഹമ്മദ് അൽ സാദിയെയും ഒമാൻ ടൂറിസം ഡെവലപ്മെൻറ് കമ്പനി (ഒംറാൻ) ചെയർമാനായി മുഹമ്മദ് അൽ ബുസൈദിയെയും നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.