പരിസ്ഥിതിസംരക്ഷണ യോഗത്തിൽ പങ്കാളിയായി ഒമാൻ
text_fieldsമസ്കത്ത്: മികച്ച ഭാവിക്കായുള്ള പരിസ്ഥിതി സഹകരണം എന്ന തലക്കെട്ടിൽ ഇറാനിൽ നടന്ന യോഗത്തിൽ സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് പരിസ്ഥിതി അതോറിറ്റി പങ്കെടുത്തു. പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അമേരിയാണ് ഒമാന്റെ പ്രതിനിധിസംഘത്തെ നയിച്ചത്. യു.എൻ എൻവയൺമെന്റ് പ്രോഗ്രാം, യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാം, യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
മേഖലയെ ബാധിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിൽ പ്രാദേശിക സഹകരണം വർധിപ്പിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിട്ടത്. പ്രകൃതിസംരക്ഷണത്തിന് സമയബന്ധിതമായ പ്രവർത്തനങ്ങളെ കുറിച്ച് കൂട്ടുത്തരവാദിത്തമെന്ന നിലയിൽ പരിസ്ഥിതിമേഖലയിലെ സഹകരണത്തിന്റെ ആവശ്യകതയെ പറ്റിയും യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.