ജി.സി.സി യോഗത്തിൽ ഒമാൻ പങ്കെടുത്തു
text_fieldsമസ്കത്ത്: ഖത്തറിൽ നടന്ന ടെലികമ്യൂണിക്കേഷൻസ് ആൻഡ് പോസ്റ്റുകൾക്കായുള്ള ജി.സി.സി മന്ത്രിതല സമിതിയുടെ 28ാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു.
ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയമാണ് സുൽത്താനേറ്റിനെ പ്രതിനിധീകരിച്ചത്. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിക്കു വേണ്ടിയുള്ള ഗതാഗത, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അലി അമർ അൽ ഷിദാനിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത്.
ജി.സി.സി രാജ്യങ്ങളിലെ തപാൽപോസ്റ്റുകളുടെയും ടെലികമ്യൂണിക്കേഷനുകളുടെയും മേഖലകൾ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഈ സുപ്രധാന മേഖലകളിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങളും മന്ത്രിതല സമിതി ചർച്ച ചെയ്തു. ബഹിരാകാശ മേഖലയിൽ ജി.സി.സി സഹകരണവും യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.