സൈബർ സുരക്ഷാ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ പങ്കാളിത്തം
text_fieldsമസ്കത്ത്: സൗദിയിൽ നടന്ന അറബ് സൈബർ സുരക്ഷാ മന്ത്രിമാരുടെ കൗൺസിലിന്റെ യോഗത്തിൽ ഒമാൻ പങ്കെടുത്തു.
സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഗതാഗത, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (എം.ടി.സി.ഐ.ടി), ഇലക്ട്രോണിക് ഡിഫൻസ് സെന്റർ എന്നിവയാണ് സംബന്ധിച്ചത്.
അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, ഉന്നതർ, അറബ് രാജ്യങ്ങളുടെ ലീഗ് സെക്രട്ടറി ജനറർ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. എം.ടി.സി.ഐ.ടിയിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ അമർ അൽ ഷൈധാനിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത്. ചടങ്ങിൽ കൗൺസിലിനുള്ള ലോഗോയും ഐഡന്റിറ്റിയും പ്രകാശനം ചെയ്തു.
കൗൺസിൽ ചട്ടം, അറബ് സൈബർ സുരക്ഷാ തന്ത്രം വികസിപ്പിക്കൽ എന്നിവ ഉൾപ്പെടെ നിരവധി സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു.
അറബ് മേഖലയുടെ സൈബർ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള കൗൺസിലിന്റെ പ്രവർത്തനങ്ങളുടെയും സംരംഭങ്ങളുടെയും ഘടനയും സംവിധാനവും ചർച്ച ചെയ്തവയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.