ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാൻ പവിലിയനും
text_fieldsമസ്കത്ത്: ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനും. സുൽത്താനേറ്റിനെ പ്രതിനിധാനംചെയ്ത് സാംസ്കാരിക, കായിക, യുവജന മന്ത്രാലയവും സുൽത്താൻ ഖാബൂസ് സർവകലാശാലയും (എസ്.ക്യു) ആണ് പങ്കെടുക്കുന്നത്. ജൂൺ 21വരെ പത്തു ദിവസം നീണ്ടുനിൽക്കുന്ന പുസ്തകമേള ദോഹ എക്സിബിഷിൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്.
പുസ്തക പ്രദർശനത്തിനും വിൽപനക്കും പുറമെ, വിവിധ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന സെമിനാറുകൾ, ചർച്ചകൾ, സംഗീത-സാംസ്കാരിക പരിപാടികൾ എന്നിവയും പത്തു ദിവസങ്ങളിലായി അരങ്ങേറും. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ നടക്കുന്ന പുസ്തകമേള ‘വായനയിലൂടെ നമ്മൾ വളരുന്നു’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുന്നത്.
സുൽത്താനേറ്റിന്റെ സാംസ്കാരിക, നാഗരിക, സാഹിത്യ, ചരിത്ര വശങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. സാഹിത്യ, കലാ, ചരിത്ര, ബൗദ്ധിക, ശാസ്ത്രീയ പുസ്തകങ്ങൾ ഉൾപ്പെടുന്നതാണ് ഒമാന്റെ പവിലിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.