വാക്സിൻ വാങ്ങാൻ 25 ലക്ഷം ഡോളർ നൽകി ഒക്സിഡൻറൽ ഒമാൻ
text_fieldsമസ്കത്ത്: രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് ഒക്സിഡൻറൽ ഒമാെൻറ സഹായം. കോർപറേറ്റ് സാമൂഹിക ഉത്തവരവാദിത്തത്തിെൻറ ഭാഗമായി കമ്പനി വാക്സിൻ വാങ്ങുന്നതിന് 25 ലക്ഷം ഡോളർ സംഭാവന ചെയ്യും. ഇത് സംബന്ധിച്ച കരാറിൽ കമ്പനിയും ആരോഗ്യ മന്ത്രാലയവും ഒപ്പുവെച്ചു.
രാജ്യത്തെ സഹായിക്കുന്നതിന് സന്നദ്ധരായ ഓക്സിഡൻറൽ ഒമാനിന് മന്ത്രാലയം നന്ദിയറിയിച്ചു. ജൂൺ മുതൽ വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യ വകുപ്പ് ശ്രമങ്ങൾ നടത്തിവരുകയാണ്. ആഗസ്റ്റ് അവസാനത്തോടെ 30 ശതമാനം പൗരന്മാരും താമസക്കാരും വാക്സിൻ സ്വീകരിക്കും. ഇതിനായി ജൂണിൽ പത്തുലക്ഷം വാക്സിനാണ് രാജ്യത്ത് എത്തുക. ഒാരോ ആഴ്ചയും രണ്ടു ലക്ഷം വീതം ഡോസുകൾ എത്തിച്ചേരും. എല്ലാ ഗവർണറേറ്റുകളിലും കുത്തിവെപ്പിനുള്ള സൗകര്യം ഏർപ്പെടുത്തി. കൺവെൻഷൻ സെൻററുകളും സ്കൂളുകളും കേന്ദ്രങ്ങളാക്കിയാണ് പ്രവർത്തനം വേഗത്തിലാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.