പരിശോധനക്കായി ഡ്രോണും; സ്വദേശി വനിതക്കായി തിരച്ചിൽ ഊർജിതമാക്കി ഒമാൻ പൊലീസ്
text_fieldsമസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽനിന്നും കാണാതായ സ്വദേശി വനിതക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കി റോയൽ ഒമാൻ പൊലീസ്. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ പ്രത്യേക റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. ഡ്രോൺ, പൊലീസ് നായ എന്നിവയുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. നാട്ടുകാരും സന്നദ്ധ സംഘടനകളും തിരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. ഒക്ടോബർ മൂന്നിനാണ് ഹമീദ ബിന്ത് ഹമ്മൂദ് അല്‍ അമ്രിയെന്ന 57കാരിയെ കാണാതാകുന്നത്. വീട്ടില്‍നിന്ന് ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചുവന്നിട്ടില്ല. ഇവരെ കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ 9999 നമ്പറിലുള്ള പൊലീസ് ഓപറേഷന്‍സ് സെന്ററുമായോ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.
ദിവസങ്ങൾക്കു മുമ്പ് സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിന്റെ പിന്തുണയോടെ ഇസ്കി വിലായത്തിലെ സിമയിലും സമീപ ഗ്രാമപ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഇവരെ കണ്ടെത്തിയെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.