Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശുദ്ധമായ പാലും പാലുൽപന്നങ്ങളുമായി മസൂൺ ഡയറി ഒരു വർഷം പൂർത്തിയാക്കി
cancel
Homechevron_rightGulfchevron_rightOmanchevron_rightശുദ്ധമായ പാലും...

ശുദ്ധമായ പാലും പാലുൽപന്നങ്ങളുമായി മസൂൺ ഡയറി ഒരു വർഷം പൂർത്തിയാക്കി

text_fields
bookmark_border

മസ്കത്ത്: ശുദ്ധമായ മസൂൺ പാലും പാലുൽപന്നങ്ങളും ഒമാനിലെ പ്രിയപ്പെട്ട ഗാർഹിക ബ്രാൻറ് നാമമായി മാറിയിട്ട് ഒരു വർഷം പിന്നിട്ടു. കഴിഞ്ഞ വർഷം ഒക്ടോബർ 20നാണ് മസൂൺ ഡയറി കമ്പനി തങ്ങളുടെ ഉൽപന്നങ്ങൾ ഒമാനിൽ വിതരണം ചെയ്യാൻ ആരംഭിച്ചത്. മസ്കത്ത്, വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ പാലും ലബാനും വിതരണം ചെയ്തായിരുന്നു തുടക്കം. പ്രവർത്തനമാരംഭിച്ച് നൂറ് ദിവസത്തിനുള്ളിൽ ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലേക്കും തങ്ങളുടെ വിതരണ ശൃംഖല വ്യാപിപ്പിക്കാൻ മസൂണിന് സാധിച്ചു.

ചുരുങ്ങിയ കാലത്തിനുള്ളിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളും വിപണിയിലിറക്കാൻ കമ്പനിക്ക് സാധിച്ചു. അനുപമമായ ഗുണമേന്മയും നിലവാരവുമുള്ള വിവിധയിനങ്ങളിലും വലുപ്പത്തിലും രുചികളിലുമുള്ള 70ലധികം ഉത്പന്നങ്ങളാണ് മസൂൺ ഡയറി കമ്പനി പുറത്തിറക്കുന്നത്.


2017ൽ ബുറൈമി ഗവർണറേറ്റിലെ അൽ സിനീനയിൽ ശിലാസ്ഥാപനം നടത്തിയത് മുതൽ ക്ഷീരോൽപാദനരംഗത്ത് രംഗത്ത് മുൻ നിരയിൽ എത്തുന്നതിനുള്ള കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചായിരുന്നു കമ്പനിയുടെ ഒാരോ ചുവടുവെപ്പുകളും. ആദ്യ ഉത്പന്നങ്ങൾ പുറത്തിയത് മുതൽ ഇന്നുവരെ ഒമാെൻറ മുഴുവൻ ഗവർണറേറ്റുകളിലും പുതിയ വിപണന ശൃംഖലകൾ ആരംഭിക്കുന്നതിനുള്ള പ്രയത്നത്തിലാണ് കമ്പനി. ഒമാനി തനിമയും പുതുമയും നിലനിർത്തുന്ന വൈവിധ്യപൂർവമാർന്ന ഉത്പന്നങ്ങൾ ഒമാനിലെ ഒാരോ സ്വദേശിക്കും വിദേശിക്കും പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനി.

ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് കീഴിലുള്ള ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് കമ്പനി മുൻകൈയെടുത്ത് നടത്തിയ ശ്രമങ്ങൾക്ക് ഒടുവിലാണ് ക്ലോസ്ഡ് ജോയിൻറ് സ്റ്റോക്ക് കമ്പനിയായി മസൂൺ ഡയറി നിലവിൽ വന്നത്. പാൽ,പാൽ ഉൽപ്പന്ന രംഗത്തെ ഒമാെൻറ സ്വയം പര്യാപ്തത ഉറപ്പുവരുത്തുന്നതിനും ഉറക്കുമതി കുറക്കുന്നതിനുമായാണ് ഇൗ സംയോജിത ഡയറി പദ്ധതി നടപ്പിലാക്കിയത്.

നവീന സൗകര്യങ്ങളോടെയുള്ള ഫാം

കന്നുകാലികളുടെ പരിചരണത്തിനായുള്ള നൂതന സൗകര്യങ്ങളോടെയുള്ള മേഖലയിലെ തന്നെ ഏറ്റവും മികച്ച ഫാമാണ് മസൂൺ ഡയറി കമ്പനി ഒരുക്കിയിട്ടുള്ളത്. ചൂട് കാലാവസ്ഥയിലും മിതമായ തണുപ്പ് ലഭിക്കുന്ന വിധത്തിലാണ് ഫാമിെൻറ സജ്ജീകരണം. ചാണകം അടഞ്ഞ അറയിലേക്ക് മനുഷ്യ ഇടപെടലില്ലാതെ മാറ്റാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. പശുക്കളെ കറക്കുന്നതിന് നവീനമായ മിൽക്കിങ് മെഷീനാണ് ഉള്ളത്. മണിക്കൂറിൽ ആയിരത്തോളം പശുക്കളെ ഇതിൽ കറക്കാൻ സാധിക്കും. ക്ഷീരോത്പാദനരംഗത്തെ ഏറ്റവും നവീനമായ രീതികളാണ് കമ്പനി അവലംബിച്ചിരിക്കുന്നത്.

നിർമാണ കേന്ദ്രം

50000 സ്ക്വയർ മീറ്റർ സ്ഥലത്തായാണ് മസൂൺ ഡയറി ഉത്പന്നങ്ങളുടെ നിർമാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പ്രധാന നിർമാണ കേന്ദ്രം, പരിശീലന കേന്ദ്രം, പ്ലാസ്റ്റിക് പാക്കേജിങ് ഫാക്ടറി, സർവീസ് യൂനിറ്റ് എന്നിങ്ങനെ നാല് വിഭാഗങ്ങാണ് കമ്പനിയിൽ ഉള്ളത്. മേഖലയിലെ തന്നെ ഏറ്റവും ഭക്ഷ്യ സംസ്കരണ സംവിധാനമാണ് മസൂൺ ഡയറി പ്രൊഡക്ട്സ് ഫാക്ടറി. അതിനൂതന സൗകര്യങ്ങളോടെയുള്ള ഇവിടെ പ്രതിദിനം ഒരു ദശലക്ഷം ലിറ്റർ പാൽ ഉൽപന്നങ്ങൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഉത്പാദനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പുതുമയോടെ ഉപഭോക്താക്കളിലേക്ക് എത്തുന്ന വിധത്തിലാണ് സംവിധാനം. 16 പ്രൊഡക്ഷൻ ലൈനുകളാണ് ഉള്ളത്. ഇതിൽ 85 ശതമാനവും യന്ത്രവത്കൃതമാണ്. ഉത്പാദന വിഭാഗത്തിെൻറ മുകൾ ഭാഗത്തായി സന്ദർശകർക്ക് ഗ്ലാസ് കൊണ്ട് നിർമിച്ച ഇടനാഴികൾ സജ്ജീകരിച്ചിട്ടുണ്ട്. ഫാമിൽ നിന്നുള്ള പാൽ സ്വീകരിക്കുന്നത് മുതൽ സംസ്കരണവും പാക്കേജിങ്ങും തുടങ്ങി കമ്പനിയിൽ നിന്ന് പുറത്തേക്ക് പോകുന്ന ഘട്ടം വരെ സന്ദർശകർക്ക് ഇതുവഴി കാണാം. കമ്പനിയുടെ ആവശ്യങ്ങൾക്ക് സ്വന്തം പ്ലാസ്റ്റിക് പാക്കേജിങ് പ്ലാൻറും ഉണ്ട്.

മസൂൺ ഡയറിയുടെ ഉത്പന്നങ്ങളും

70 പാൽ ഉത്പന്നങ്ങളും അതിെൻറ ഉപ ഉത്പന്നങ്ങളുമാണ് മസൂൺ ഡയറിയുടെയായി വിപണിയിലുള്ളത്. ചോക്കലേറ്റ്, സ്ട്രോബെറി, ഇൗന്തപ്പഴം, റോസ്, മാങ്ങ തുടങ്ങിയ രുചികളിലുള്ള പാൽ മസൂൺ വിപണിയിലെത്തിക്കുന്നുണ്ട്. മഞ്ഞൾ രുചിയോടെയുള്ള പാൽ, തേൻ രുചിയോടെയുള്ള പാൽ എന്നിവക്ക് പുറമെ കുന്തിരിക്കത്തിെൻറ രുചിയോടെയുള്ള ലോകത്തിലെ ഏക പാലും മസൂൺ പുറത്തിറക്കുന്നുണ്ട്. തൈര്, ഉപ്പിട്ട മസൂൺ ലബാൻ, ദീർഘനാൾ കേടുകൂടാതെയിരിക്കുന്ന വിവിധ രുചികളിലുള്ള പാൽ, സ്ട്രോബെറി, ഫ്രഷ് ജ്യൂസ് എന്നിവ കമ്പനി നിലവിൽ വിപണിയിലെത്തിക്കുന്നുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങളുടെ എണ്ണം 250ൽ എത്തിക്കുന്നതിെൻറ ഭാഗമായി െഎസ്ക്രീം, ഫ്രഷ് ലബാൻ, ഫ്രഷ് ക്രീം, ചീസ്, ബട്ടർ തുടങ്ങിയവ യുടെ ഉത്പാദനം വൈകാതെ ആരംഭിക്കും.

സ്വദേശിവത്കരണത്തിന് ഖുദ്റത്ത് പ്രോഗ്രാം

ഒമാനി യുവാക്കൾക്ക് തൊഴിൽ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പ്രത്യേക പദ്ധതികളാണ് മസൂൺ ഡയറി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ഒക്ടോബർ അവസാനം വരെയുള്ള കണക്കനുസരിച്ച് സൂപ്പർവൈസറി, എക്സിക്യൂട്ടീവ് തസ്തികകളിലടക്കം 730 ജീവനക്കാരാണ് ഉള്ളത്. മൊത്തം ജീവനക്കാരിൽ 64 ശതമാനം പേരാണ് സ്വദേശികൾ. ഒമാനിലെ ഏറ്റവും ആകർഷണീയമായ തൊഴിൽ മേഖലയിലേക്ക് ഒമാനി യുവാക്കളെ ആകർഷിക്കാനും അവരെ ജോലിക്ക് യോഗ്യതയുള്ളവരാക്കി തീർക്കുന്നതിനുമാണ് 'ഖുദ്റത്ത്' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കമ്പനിയുടെ വിവിധ വിഭാഗങ്ങളിൽ നേരിട്ട്, ഒമാനിലെയും വിദേശത്തെയും സ്പെഷ്യലൈസ്ഡ് സ്ഥാപനങ്ങൾ, മസൂണിെൻറ കീഴിൽ രൂപം നൽകിയത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കമ്പനി സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകുന്നത്. ഇത്തരം പരിശീലനങ്ങൾ വഴി കമ്പനിയിലെ തൊഴിൽ രംഗത്തിന് അനുഗുണമായ രീതിയിൽ ഇവർ വാർത്തെടുക്കപ്പെടുന്നു. കമ്പനിയിലെ വിവിധ വിഭാഗങ്ങളിൽ മെഷീനറികളിൽ സ്ഥാപിച്ചതടക്കം കമ്പനികളിലും ഇവർക്ക് പരിശീലനങ്ങൾ നൽകാറുണ്ട്. ദേശീയ ട്രെയ്നിങ് ഫണ്ടിന് കീഴിലുള്ള നാഷനൽ കമ്മിറ്റി ഫോർ യൂത്ത് ആൻറ് മിനിസ്ട്രി ഫോർ ലേബറുമായും കമ്പനി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

സാമൂഹിക ഉത്തരവാദിത്വ പദ്ധതികൾക്ക് പ്രാധാന്യമേറെ

സാമൂഹിക ഉത്തരവാദിത്വ പദ്ധതികൾ ഏറെ പ്രാധാന്യത്തോടെയാണ് മസൂൺ ഡയറി ഏറ്റെടുത്ത് നടപ്പിൽ വരുത്തുന്നത്. പ്രവർത്തനമാരംഭിച്ച് ആദ്യ വർഷം തൊഴിൽ ലഭ്യതക്കും പരിശീലനത്തിനും കഴിവുകൾ വളർത്തിയെടുക്കുന്നതിനുമാണ് മസൂൺ ഡയറി മുൻഗണന നൽകിയിരുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിയിരുന്നു. ബുറൈമി ഗവർണറേറ്റിലെ അൽ സുനൈന ബേസിക് എജ്യുക്കേഷൻ സ്കൂളിൽ പ്രിപറേറ്ററി ക്ലാസ് റൂം തുറക്കുന്നതിന് നൽകിയ പിന്തുണ ഇതിലൊന്നാണ്. 25ാമത് പുസ്തകോത്വത്തിലും കമ്പനി സ്പോൺസർഷിപ്പ് നൽകിയിരുന്നു. കുട്ടികളുടെ തിയേറ്റർ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നൽകിയ സ്പോൺസർഷിപ്പിന് ഒപ്പം ബുറൈമി ഗവർണറേറ്റിലെ സ്കൂൾ വിദ്യാർഥികളെ 25 വതവണകളായി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലേക്ക് കൊണ്ടുവരുകയും ചെയ്തു. സ്കൂൾ വിദ്യാർഥികൾക്കായുള്ള അൽ ശബീബ എജ്യുക്കേഷനൽ ക്വിസ്, ഇരട്ടകളുടെ ഒത്തുചേരൽ തുടങ്ങി നിരവധി പരിപാടികളിലും കമ്പനി സ്പോൺസർഷിപ്പ് നൽകുകയുണ്ടായി.

ബയോഗ്യാസ് പ്ലാൻറ്

മേഖലയിലെ ആദ്യ ബയോഗ്യാസ് പ്ലാൻറ് ആണ് കമ്പനി അൽ സിനൈനയിൽ ഒരുക്കിയിരിക്കുന്നത്. ചാണകത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഗ്യാസ് കമ്പനിയിലെ ചില സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായുള്ള ബദൽ ഉൗർജ മാർഗമായാണ് ഉപയോഗിക്കുന്നത്. അഴുക്കുവെള്ളം ശുചീകരിക്കുന്ന പ്ലാൻറും ഇതിെൻറ ഭാഗമാണ്. ഇറിഗേഷനും ശുചീകരണത്തിനുമാണ് ഇൗ ജലം ഉപയോഗിക്കുന്നത്. ഇതോടൊപ്പം ജീവനക്കാരുടെ താമസ സ്ഥലത്തും കമ്പനിയിലും ഫാമിലേക്കുമുള്ള ശുദ്ധജലത്തിെൻറ ആവശ്യത്തിനായി ഡീസാലിനേഷൻ പ്ലാൻറും ഇവിടെയുണ്ട്.

പശുക്കളെ പാർപ്പിക്കുന്നതിനായി 16 ഷെഡുകളാണ് ഉള്ളത്. ചാണകം ശേഖരിക്കുന്നതിനായി പ്രത്യേക തൊട്ടികൾ വെച്ചിട്ടുണ്ട്. ഇത് പിന്നീട് പ്രത്യേക കണ്ടെയ്നറുകളിലേക്ക് മാറ്റി ദിവസവും ബയോഗ്യാസ് പ്ലാൻറിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുക. പശുക്കളുടെ എണ്ണം വർധിച്ചതോടെ കമ്പനിയുടെ ചില വിഭാഗങ്ങളുടെ പ്രവർത്തനത്തിന് ഡീസൽ ആശ്രയിക്കുന്നത് കുറക്കാൻ ബയോഗ്യാസ് പ്ലാൻറ് സഹായിച്ചിട്ടുണ്ട്. കമ്പനിയിലെ മാലിന്യം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഇത് സഹായിച്ചിട്ടുണ്ട്. സ്വീവേജ് പ്ലാൻറിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് മരങ്ങൾ നട്ടുനനച്ച് വളർത്തുന്നുമുണ്ട്.

സുഖകരമായ തൊഴിൽ അന്തരീക്ഷം

തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിലിടം സുഖകരവും ആകർഷണീയവുമാക്കുന്നതിനുള്ള എല്ലാവിധ നടപടികളും മസൂൺ ഡയറി സ്വീകരിച്ചുവരുന്നുണ്ട്. റസ്റ്റോറൻറ്, ജിംനേഷ്യം, സ്റ്റേഡിയം, മസ്ജിദ്, ക്ലിനിക്ക്, വിനോദ ഹാളുകൾ തുടങ്ങിയ സൗകര്യങ്ങൾക്ക് ഒപ്പം ജീവനക്കാരുടെ ജീവിത രീതി മെച്ചപ്പെടുത്തുന്ന സാമൂഹിക പരിപാടികളും മസൂൺ ഡയറി നടപ്പിലാക്കി വരുന്നുണ്ട്.

കമ്പനിയെ കുറിച്ച്

നൂറ് ദശലക്ഷം റിയാൽ മുതൽ മുടക്കുള്ള മസൂൺഡ ഡയറി കമ്പനി ബുറൈമി ഗവർണറേറ്റിലെ അൽ സിനൈനയിലാണ് സ്ഥിതി ചെയ്യുന്നത്. 25000 പശുക്കളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അത്യാധുനിക ഡയറി ഫാമാണ് പദ്ധതിയുടെ ഭാഗമായി ഉള്ളത്. പ്രതിദിനം ഒരു ദശലക്ഷത്തോളം ലിറ്റർ പാൽ സംസ്കരിക്കാൻ ശേഷിയുള്ളതാണ് സെൻട്രൽ പ്രോസസിങ് പ്ലാൻറ്. 1500ഒാളം ജീവനക്കാർക്കായുള്ള താമസ സൗകര്യവും ഇവിടെയുണ്ട്. ജല ലഭ്യത, മണ്ണിെൻറ നിലവാരം, പരിസ്ഥിതി, പ്രാദേശിക-ഗൾഫ് വിപണികളുമായുള്ള അടുപ്പം, താമസ മേഖലകളിൽ നിന്നുള്ള അകലം, കുറഞ്ഞ ഇൗർപ്പം തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് അൽ സിനൈന കമ്പനിയുടെ ആസ്ഥാനമായി തീരുമാനിച്ചത്. ഫാം, ഫാക്ടറി, ജീവനക്കാരുടെ താമസ സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ചേർന്ന് 15 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് മസൂൺ ഡയറി കമ്പനി സ്ഥിതി ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diary farmoman news
Next Story