മാനസിക അസ്വാസ്ഥ്യം ബാധിച്ച് അലഞ്ഞുനടന്ന ബംഗ്ലാദേശിക്ക് സുമനസ്സുകൾ തുണയായി
text_fieldsമത്ര: മാനസിക അസ്വാസ്ഥ്യം ബാധിച്ച് അലഞ്ഞുനടന്ന ബംഗ്ലാദേശി യുവാവിന് സുമനസ്സുകൾ തുണയായി. മുഷിഞ്ഞ വസ്ത്രം ധരിച്ച് മത്ര സൂഖ് കവാടത്തിലെ ഇരിപ്പിടത്തിന് ചുവട്ടിലെ പൊള്ളുന്ന ചൂടിലിരിക്കുകയായിരുന്ന സുരേന്ദ്ര കുമാറിനെ കൂട്ടിെകാണ്ടുപോയ മലയാളികൾ അടക്കമുള്ളവർ കുളിപ്പിച്ച് വസ്ത്രം നൽകി. ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലയക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.
പത്തുവർഷം മുമ്പാണ് ഇയാൾ ഒമാനിൽ എത്തിയത്. ഇതുവരെ നാട്ടിൽ പോയിട്ടില്ല. നാട്ടില്‍ ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബമുണ്ട്. തോട്ടത്തിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലുമൊക്കെ പണി ചെയ്തിരുന്നു. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ജോലിയുപേക്ഷിച്ചതാണ്. കൈയിൽ പണമില്ലാത്തതിനാൽ മിക്ക ദിവസവും പട്ടിണിയായിരുന്നു. ഉടുതുണിക്ക് മറുതുണിയും പാസ്പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഒന്നും ഇല്ലാതെ അലയവെയാണ് മത്രയിലെത്തിയതും സാമൂഹികപ്രവര്‍ത്തകരുടെ ശ്രദ്ധയിൽപെട്ടതും. പുതിയ വസ്ത്രം നല്കി കുളിപ്പിച്ച് ഭക്ഷണം വാങ്ങി നല്കിയപ്പോള് ആള് നോർമലയാ അവസ്ഥയിലാണ്. എങ്ങനെയെങ്കിലും നാട്ടില്‍ പോകണമെന്ന ആഗ്രഹം ഇയാൾ പങ്കുവെച്ചതായും സാമൂഹിക പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.