പ്രവാസി വെൽഫെയർ ഒമാൻ ഓണപ്പാട്ട് സീസൺ രണ്ടിന് സമാപനം
text_fieldsമസ്കത്ത്: പ്രവാസി വെൽഫെയർ ഒമാൻ കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരം സീസൺ രണ്ടിന് സംഗീതസാന്ദ്രമായ സമാപനം. 50ലധികം ആളുകൾ മാറ്റുരച്ച മത്സരത്തിൽ ദീപ്തി അജിത് ദാർസൈത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അശ്വതി വൈശാഖ് അൽഖുവൈർ രണ്ടും മർവ ഫസൽ നിസ്വ മൂന്നാം സ്ഥാനവും നേടി. മൂന്നു ഘട്ടങ്ങളിലായി ഒരു മാസത്തോളം നീണ്ടുനിന്ന മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ പന്ത്രണ്ടു പേരിൽനിന്നാണ് ഇവർ വിജയികളായത്. കാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു.
റുവി സ്റ്റാർ ഓഫ് കൊച്ചിൻ റസ്റ്റാറന്റ് ഹാളിൽ നടന്ന സമാപന പരിപാടി ഒമാനിലെ ബുറൈമി മുതൽ മസ്കത്ത് വരെയുള്ള മത്സരാർഥികളുടെ പ്രകടനംകൊണ്ട് ശ്രദ്ധേയമായി. സാംസ്കാരിക സമ്മേളനം പ്രവാസി വെൽഫെയർ ഒമാൻ പ്രസിഡന്റ് മുനീർ മാസ്റ്റർ വടകര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അർഷാദ് പെരിങ്ങാല അധ്യക്ഷത വഹിച്ചു.
അസീബ് മാള, ജാഫർ വളപട്ടണം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫിയാസ് മാളിയേക്കൽ, സുമയ്യ ഇഖ്ബാൽ, അസീസ് വയനാട്, അലി മീരാൻ, ഫാതിമ ജമാൽ ഷമീർ കൊല്ലക്കാൻ, നൗഫൽ കളത്തിൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സൈദ് അലി ആതവനാട് സ്വാഗതവും സഫീർ നരിക്കുനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.