ശഹീൻ ചുഴലിക്കാറ്റ്: ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു, മത്രയിൽ ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു; ഒമാനിൽ വിമാന സർവിസ് പുനക്രമീകരിച്ചു
text_fieldsമസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിന് മുന്നോടിയായി മസ്കത്തിൽ നിന്നുള്ള എല്ലാ വിമാന സർവിസുകളും പുനക്രമീകരിച്ചു. പുതുക്കിയ സമയം പിന്നീട് അറിയിക്കും.
മസ്കത്തിൽ ബത്തയ്യയിൽ അൽ നാദ പ്രസിന് പിൻവശം മലയിടിഞ്ഞു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അസെസബിയയിൽ വാഹനത്തിൽ കുടുങ്ങിയവരെ രക്ഷിച്ചു. വാഹനയാത്രക്കാരുടെ സുരക്ഷ മുൻ നിർത്തി സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു
അതിനിടെ തിമിർത്തുപെയ്യുന്ന മഴ ഞായറാഴ്ച അർധ രാത്രിവരെ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് മസ്കത്തിൽനിന്ന് 60 കിലോമിറ്റർ മാത്രം അകലെയാണ് ഇപ്പോഴുള്ളത്. തീരത്ത് 135 കിലോമീറ്റർ വേഗതയിൽ അടിച്ച് വീശിയേക്കുമെന്ന് മേജർ മുഹമ്മദ് ബിൻ സാലം അൽ ഹാഷിമി അറിയിച്ചു.
മസ്കത്തിലെ വിവിധ ഗവർണറേറ്റുകളിൽ വെള്ളപൊക്ക ഭീഷണിയുണ്ട്. ഖുറം, അസൈബ, സീബ്, എന്നിവിടങ്ങിൽ വരും മണിക്കൂറുകളിൽ ജല നിരപ്പ് ഉയരാനും വീടുകളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. സാഹിയ മേഖലയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. മത്രയിൽ ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു.
വെള്ളം കയറുന്ന വീടുകളിലെ ആളുകൾ അഭയ േകന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ ഗുരുതരമകാൻ സാധ്യതയുണ്ടെന്ന് മേജർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.