മൊബൈൽ ഇൻറർനെറ്റ് വേഗതയിൽ ഒമാൻ 48ാം സ്ഥാനത്ത്
text_fieldsമസ്കത്ത്: ഒമാനിലെ ഇൻറർനെറ്റ് വേഗത നിരവധി വികസിത യൂറോപ്യൻ, തെക്കനേഷ്യൻ രാജ്യങ്ങളേക്കാൾ കൂടുതൽ. മൊബൈൽ ഇൻറർനെറ്റ് വേഗത പരിശോധിക്കുന്ന ഓക്ലയുടെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സിെൻറ സെപ്റ്റംബറിലെ കണക്കനുസരിച്ച് മൊബൈൽ ഇൻറർനെറ്റ് വേഗതയിൽ ആഗോള തലത്തിൽ 48ാം സ്ഥാനമാണ് ഒമാന് ഉള്ളത്. ഒാരോമാസവും ദശലക്ഷക്കണക്കിന് വേഗത പരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് ഒാക്ല സൂചിക തയാറാക്കുന്നത്.
ഒക്ല റിപ്പോർട്ട് പ്രകാരം ഒമാനിൽ ഡൗൺലോഡിങ് സ്പീഡ് 39.20 എം.ബി.പി.എസും അപ്ലോഡിങ് സ്പീഡ് 15.29 എം.ബി.പി.എസുമാണ്. സ്പെയിൻ, ബ്രിട്ടൻ, ജപ്പാൻ, മലേഷ്യ, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളേക്കാൾ മുന്നിലാണ് ഒമാെൻറ സ്ഥാനം. ജി.സി.സിയിലെ മറ്റു രാഷ്ട്രങ്ങളും മൊബൈൽ ഇൻറർനെറ്റ് വേഗതയിൽ മുന്നിലാണ്.
138 രാഷ്ട്രങ്ങളുടെ പട്ടികയിൽ യു.എ.ഇ മൂന്നാം സ്ഥാനത്താണുള്ളത്. 121 എം.ബി.പി.എസ് വേഗതയുള്ള ദക്ഷിണ കൊറിയയാണ് ഇൻറർനെറ്റ് വേഗതയിൽ മുമ്പൻ. ചൈന രണ്ടാമതും നെതർലൻഡ്സ് അഞ്ചാം സ്ഥാനത്തുമുണ്ട്.ഫിക്സഡ് ബ്രോഡ്ബാൻറ് വേഗതയിൽ ഒമാൻ ആഗോളതലത്തിൽ 72ാം സ്ഥാനത്താണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.