മന്ത്രി വി. മുരളീധരന് ഊഷ്മള വരവേൽപ്പ്
text_fieldsമസ്കത്ത്: ഇന്ത്യൻ വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരാന് ഒമാനിൽ ഊഷ്മള വരവേൽപ്പ്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ അദ്ദേഹം ഒമാൻ സാമ്പത്തിക മന്ത്രി സഈദ് അൽ സഖ്രിയയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ പ്രധാന വശങ്ങൾ ചർച്ച ചെയ്ത ഇരുവരും സഹകരണത്തിന്റെ വഴികൾ പര്യവേക്ഷണം ചെയ്യുകയു ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുളള കാര്യങ്ങളെ കുറിച്ചും ചർച്ച നടത്തി. ഒമാനിലെ ഏറ്റവും വലിയ ഇന്ത്യൻ കമ്യൂനിറ്റി സ്കൂളായ ഇന്ത്യൻ സ്കൂൾ മസ്കത്തും മന്ത്രി സന്ദർശിച്ചു. സ്കൂളിലെത്തിയ മന്ത്രിയെ പ്രിൻസിപ്പൽ, ഇന്ത്യൻ സ്കൂൾ ബോർഡ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വിദ്യാർഥികളെ അഭിസംബോധനം ചെയ്ത മന്ത്രി, വലിയ സ്വപ്നങ്ങൾ കാണാൻ അവരെ പ്രോത്സാഹിപ്പിക്കുകയും അഭിലാഷങ്ങൾ നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും പറഞ്ഞു.
നേരത്തെ മസ്കത്തത്തിലെത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും മറ്റും ചേർന്ന് ഊഷ്മള വരവേൽപ്പാണ് നൽകിയത്. വ്യാഴാഴ്ചയും ഉന്നതതല പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. ‘ഇന്ത്യ ഓണ്‍ കാന്‍വാസ് ’ പെയ്ന്റിങ് പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യും. നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ 20 ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക. മസ്കത്ത് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഇന്ത്യ-ഒമാന്‍ ചരിത്രം പറയുന്ന ‘മന്ദ്വിയില്നിന്ന് മസ്കത്തുവരെ’ സെഷനും വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ബ്ലൂ കോളര്‍ തൊഴിലാളികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പ്രഫഷനലുകള്‍ എന്നിവരുമായും മന്ത്രി സംവദിക്കും. മുരളീധരന്റെ മൂന്നാം ഒമാൻ സന്ദർശനമാണിത്. 2020 ഡിസംബറിലും 2022ൽ ഒക്ടോബറിലുമാണ് ഇതിന് മുമ്പ് സന്ദർശിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം അനുദിനം വർധിച്ച് കൊണ്ടിരിക്കുകയാണ്. ഇത് കൂടുതൽ അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നതായിരിക്കും ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.