വിവിധ വിലായത്തുകളിൽ ലഭിച്ചത് റെക്കോഡ് മഴ
text_fieldsമസ്കത്ത്: ന്യൂനമർദം രൂപപ്പെട്ടതിെൻറ ഫലമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ വിലായത്തുകളിൽ ലഭിച്ചത് റെക്കോഡ് മഴ. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചൊരിഞ്ഞ പേമാരിയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരിക്കുന്നത് വടക്കൻ ബാത്തിനയിലെ സഹം വിലായത്തിലാണ്. 105 മി.മീ. മഴയാണ് ഇവിടെ കിട്ടിയിരിക്കുന്നതെന്ന് അഗ്രികൾച്ചറൽ, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിെൻറ കണക്കിൽ പറയുന്നു. ദാഖിലിയ ഗവർണറേറ്റിലെ ഇസ്ക്കി വിലായത്തിലാണ് തൊട്ടു പിന്നിലുള്ളത്. 63 മി.മീ മഴയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. 35 മി.മീറ്റർ മഴ ലഭിച്ച തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്താണ് മൂന്നാം സ്ഥാനത്ത്. മറ്റു വിലായത്തുകളിലെ കണക്കുകൾ ഇങ്ങനെയാണ്. വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി -32 മി.മീ, തെക്കൻ ബാത്തിന ഗവർണറേറ്റിലെ അൽ അവാബി 32, ദാഖിലിയ ഗവർണറേറ്റിലെ സമായിൽ -30, നിസ്വ 21.
മുസന്ദം, തെക്കൻ ബാത്തിന, വടക്കൻ ബാത്തിനകൾ, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിലെ വിവിധ സ്ഥലങ്ങളിലും അൽ ഹജർ പർവതനിരകളുടെ ശക്തമായ മഴയാണ് കഴിഞ്ഞദിവസങ്ങളിൽ ലഭിച്ചത്. കനത്ത കാറ്റിെൻറ അകമ്പടിയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്. ചിലയിടത്ത് ആലിപ്പഴ വീഴ്ചയുമുണ്ടായി. പലയിടത്തും വാദികൾ നിറഞ്ഞു. റോഡുകളിൽ വെള്ളം കയറിയതിനാൽ ഉൾപ്രദേശങ്ങളിലടക്കം ഗതാഗതം ദുസ്സഹമായി. ശക്തമായ ഇടിയും അനുഭവപ്പെട്ടു. മസ്കത്ത് നഗരത്തിൽ ചൊവ്വാഴ്ച നേരിയ തോതിൽ മഴ ലഭിച്ചു. രാത്രി എേട്ടാടെയായിരുന്നു മഴ തുടങ്ങിയത്. ശക്തമായ ഇടിയും ഉണ്ടായിരുന്നു. തിങ്കൾ മുതൽ ബുധനാഴ്ചവരെ ഒമാനിലെ വിവിധ സ്ഥലങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് നാഷനൽ മൾട്ടി ഹസാർഡ് വാണിങ് കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കർഷകർക്കും കന്നുകാലികളെ വളർത്തുന്നവരോടും വേണ്ട മുൻകരുതലുകൾ എടുക്കാൻ നിർദേശിച്ചിരുന്നു.
മത്ര: മത്രയില്‍ പുലർച്ചെ മൂന്നുമണിയോടെയാണ് സാമാന്യം ശക്തമായ മഴ ലഭിച്ചത്. ചിലയിടങ്ങളില്‍ വെള്ളക്കെട്ടും സൂഖിലെ രണ്ടാം ഗേറ്റിലൂടെ നീരൊഴുക്കും ഉണ്ടായി. അമിറാത്തില്‍ രാത്രി ഒമ്പതു മണിക്കാണ് മഴ എത്തിയത്. കാലാവസ്ഥ മുന്നറിയിപ്പിനോടൊപ്പം കാര്‍മേഘങ്ങളും രൂപപ്പെട്ടത് ശ്രദ്ധയില്‍പെട്ടതിനാല്‍ വാദിയുണ്ടായാല് വെള്ളം കയറാന്‍ സാധ്യതയുള്ള ഭാഗങ്ങളിലുള്ള കച്ചവടക്കാര്‍ ആവശ്യമായ മുന്‍കരുതലുകളോടെയാണ് രാത്രി കടകള്‍ അടച്ചത്. ഇരുമ്പ് ബാരിക്കേഡുകള്‍ കയറ്റിവെച്ചും മറ്റും പ്രതിരോധം തീർത്തിരുന്നു. താഴ്ന്ന ഭാഗങ്ങളിലുള്ള സാധനങ്ങള്‍ ഉയരങ്ങളിലേക്കും ഗോഡൗണുകളിലേക്കുംം മാറ്റി ഷീറ്റുകള്‍ ഇട്ടുമാണ് കച്ചവടക്കാർ രാത്രി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.