ഫലസ്തീൻ: ഐക്യരാഷ്ട്ര സഭയിൽ വീണ്ടും പൂർണ പിന്തുണ അറിയിച്ച് ഒമാൻ
text_fieldsമസ്കത്ത്: ഫലസ്തീൻ ജനതയുടെ പോരാട്ടത്തിനു ഐക്യരാഷ്ട്രട്ര സഭയിൽ വീണ്ടും പൂർണ പിന്തുണയറിയിച്ച് ഒമാൻ. ന്യൂയോർക്കിലെ ഐക്യരാഷ്ട്ര പൊതുസഭയുടെ പത്താം അടിയന്തര പ്രത്യേക സമ്മേളനത്തിൽ സംസാരിക്കവെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഒമാന്റെ സ്ഥിരം പ്രതിനിധി സംഘത്തിലെ അംഗം ഫസ്റ്റ് സെക്രട്ടറി എൻജിനീയർ ഇസ്മായിൽ ബിൻ മർഹൂൺ അൽ അബ്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ അടിയന്തര പ്രത്യേക സെഷൻ ചേർന്നതൊരു ജനതക്കെതിരായ കൂട്ടായ ശിക്ഷയും വംശഹത്യയും തള്ളിക്കളയുന്നതിനുവേണ്ടിയാണ്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അപൂർവമായി കണ്ടിട്ടുള്ള വംശീയ പദ്ധതികളാണ് നാം നടപ്പാക്കാൻ അനുവദിക്കുന്നത്. ഫലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടരാൻ ഇസ്രായേലിനു പച്ചക്കൊടി കാട്ടുന്നത് ലോകവും സമാധാനപ്രിയരായ ജനങ്ങളും മറക്കില്ല.
സുരക്ഷാകൗൺസിലിൽനിന്നുള്ള നിയമസാധുത അട്ടിമറിക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ കൗൺസിലിന്റെ പങ്കു നിർവീര്യമാക്കുന്നതിനും കാരണമാകുന്ന ഇസ്രായേലിന്റെ നടപടികളെ അപലപിക്കുന്നു. ഫലസ്തീന്റെ ശബ്ദം ഇല്ലാതാക്കാനാണു ചിലർ ശ്രമിച്ചത്. എന്നാൽ, ലോകം മുഴുവൻ ഫലസ്തീനുവേണ്ടി ശബ്ദമുയർത്തുകയും ലോകത്തിന്റെ കാതുകൾക്കും കണ്ണുകൾക്കുമുമ്പിൽ ഇസ്രായേൽ നടത്തുന്നതു ഭീകരതയാണെന്നു മനസ്സിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.