അപകടത്തിൽപെട്ട 19 ഇന്ത്യൻ കപ്പൽ ജീവനക്കാരെ ഒമാൻ രക്ഷിച്ചു
text_fieldsമസ്കത്ത്: ഇന്ത്യയിലെ രത്നഗിരി തീരത്തിന് പടിഞ്ഞാറ് 41 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ 'എം.ടി ബാർത്ത്' എന്ന കപ്പലിലെ ജീവനക്കാരെ രക്ഷിക്കാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡുമായി കൈകോർത്ത് ഒമാൻ കപ്പൽ. അസ്യാദ് ഗ്രൂപ്പിന്റെ 'വാദി ബാനി ഖാലിദ്' കപ്പലാണ് അപകടത്തിൽപെട്ട കപ്പലിൽനിന്ന് 19 പേരെ രക്ഷിച്ചത്. 3,911 ടൺ ചരക്ക് വഹിച്ചുള്ള കപ്പൽ ഇന്ത്യൻ സംസ്ഥാനമായ കർണാടകയിലെ മംഗളൂരുവിൽനിന്ന് ഷാർജയിലെ ഖുർഫുക്കൻ തുറമുഖത്തേക്ക് പോവുകയായിരുന്നു. ഇതിനിടെ അപകടത്തിൽപെട്ട കപ്പലിൽനിന്നുള്ള അടിയന്തര ഫോൺകാൾ പതിവു പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന് ലഭിക്കുകയായിരുന്നു.
ഉടൻ അടുത്തുള്ള വാണിജ്യ കപ്പലുകൾക്ക് സഹായത്തിനായി അഭ്യർഥന അയക്കുകയും ചെയ്തു. ഇതിനോട് പ്രതികരിച്ച അസ്യാദ് ഗ്രൂപ്പിന്റെ വാദി ബാനി ഖാലിദ് കപ്പലാണ് അപകത്തിൽപെട്ടവരെ രക്ഷിച്ചത്. ആവശ്യമായ വൈദ്യസഹായവും മറ്റും ലഭ്യമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.