ഇന്ത്യൻ രൂപ ശക്തമാവുന്നു; വിനിമയ നിരക്ക് റിയാലിന് 179.10
text_fieldsമസ്കത്ത്: ഇന്ത്യൻ രൂപ ശക്തമായതിനെ തുടർന്ന് വിനിമയ നിരക്ക് 180ൽ താഴെയെത്തി. റിയാലി ന് 179.10 രൂപ എന്ന നിരക്കാണ് വെള്ളിയാഴ്ച ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 12ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.ആഗസ്റ്റ് 12ന് ഇതേ നിരക് കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. വിനിമയനിരക്ക് അപ്രതീക്ഷിതമായി 180 ൽ താഴെയെത്തിയത് പ്രവാസികളിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്.
തൊഴിൽപ്രശ്നവും സാമ്പത്തിക ഞെരുക്കവും അടക്കം നിരവധി പ്രയാസങ്ങൾ നേരിടുേമ്പാൾ റിയാലിന് ലഭിക്കുന്ന ഉയർന്ന വിനിമയ നിരക്ക് പ്രവാസികൾക്ക് ഏക ആശ്വാസമായിരുന്നു. അഞ്ചുമാസത്തിനുള്ളിൽ റിയാലിന് 193 രൂപ എന്ന റെേക്കാഡ് നിരക്ക് വരെ എത്തിയ ശേഷം വിനിമയ നിരക്ക് തിരിച്ചിറങ്ങുന്നത് നിരാശയോടെയാണ് പ്രവാസികൾ വീക്ഷിക്കുന്നത്. വിനിമയ നിരക്ക് 182 രൂപക്കും 184 രൂപക്കും ഇടയിൽ ഉടക്കിനിന്നപ്പോൾ നിരക്ക് ഉയരുമെന്ന് കരുതി കാത്തിരുന്നവരുമുണ്ട്. അന്താരാഷ്ട്ര വിപണിയിൽ രൂപക്ക് അനുകൂല ഘടകങ്ങളൊന്നുമില്ലെങ്കിലും ഇന്ത്യൻ മാർക്കറ്റിേലക്ക് ഡോളറിെൻറ വൻ ഒഴുക്കുണ്ടായതാണ് രൂപ ശക്തമാവാൻ കാരണം. വിട്ടുനിന്ന വിദേശ നിക്ഷേപകർ ഒരിടവേളക്കുശേഷം ഒാഹരി വിപണിയിൽ വൻതോതിൽ നിക്ഷേപമിറക്കിയതാണ് ഡോളറിെൻറ ഒഴുക്കിന് കാരണം. സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ ഇന്ത്യൻ ബാങ്കുകളും വൻ തോതിൽ ഡോളർ വിറ്റഴിച്ചു. വിപണിയിൽ ആവശ്യത്തിനെക്കാളധികം ഡോളർ എത്തിയതോടെ ഡിമാൻഡ് കുറയുകയും രൂപ ശക്തിപ്പെടുകയുമായിരുന്നു. റിസർവ് ബാങ്ക് അടുത്തിടെ കാൽ ശതമാനം പലിശനിരക്ക് കുറച്ചതും ഇന്ത്യൻ രൂപക്ക് അനുഗ്രഹമായി. ഇതുകാരണമാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഒാഹരി വിപണിയിൽ തിരിച്ചെത്തിയത്.
എന്നാൽ, റിയാലിെൻറ വിനിമയ നിരക്ക് കുറഞ്ഞത് താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും നിരാശപ്പെടേണ്ടതില്ലെന്നുമാണ് ഗ്ലോബൽ മണി എക്സ്ചേഞ്ച് ജനറൽ മാേനജർ മധുസൂദനൻ പറയുന്നത്. ഏപ്രിൽ അവസാനം വരെ റിയാലിന് 178 രൂപക്കും 182 രൂപക്കും ഇടയിൽ നിൽക്കുമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷം ഇതേ കാലത്ത് റിയാലിന് 168.40 രൂപ എന്ന നിരക്കാണ് ലഭിച്ചിരുന്നത്. അതിനെക്കാൾ 10 രൂപ കൂടുതലാണ് ഇൗ വർഷം. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുമെന്നും അതോടെ വിനിമയ നിരക്ക് വീണ്ടും മാറിമറിയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.