സാംസ്കാരിക മേഖലയിൽ കൂടുതൽ സഹകരണത്തിന് ഒമാനും സൗദിയും
text_fieldsമസ്കത്ത്: സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദിയസീൻ ബിൻ ഹൈതം അൽ സഈദ് സൗദി സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല അൽ സൗദ് രാജകുമാരനുമായി റിയാദിൽ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തി. സാംസ്കാരിക മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണവും സംബന്ധിച്ച നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
വിവിധ സാംസ്കാരിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണവും കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിന് ഇരു മന്ത്രിമാരും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പൈതൃകം, ആർക്കിടെക്ചർ, ഡിസൈൻ കലകൾ, ദൃശ്യകലകൾ, സാഹിത്യം, പുസ്തകങ്ങൾ, പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ, ഭാഷയും വിവർത്തനവും, വസ്ത്രങ്ങൾ, ഇസ്ലമിക അലങ്കാരങ്ങൾ.
പരമ്പരാഗത പാചക കലകൾ, സിനിമകൾ എന്നിവയിൽ ഒമാനി-സൗദി സാംസ്കാരിക സഹകരണം വികസിപ്പിക്കുന്നത് ധാരണാപത്രത്തിൽ ഉൾപ്പെടുന്നു. ഇരു രാജ്യങ്ങളിലും സംഘടിപ്പിക്കുന്ന സാംസ്കാരിക ഫെസ്റ്റിവെല്ലുകളിലും പ്രവർത്തനങ്ങളിലും പങ്കാളിത്തം കൈമാറുക, സാംസ്കാരിക ഏജൻസികളും ബുദ്ധിജീവികളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുക, വൈവിധ്യമാർന്ന സാംസ്കാരിക മേഖലകളിലെ സംയുക്ത തന്ത്രപരമായ പദ്ധതികൾ, എല്ലാത്തരം പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾ എന്നിവയും ധാരണാപത്രത്തിന്റെ പരിധിയിൽ വരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.