Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താ​െൻറ ഇടപെടൽ:...

സുൽത്താ​െൻറ ഇടപെടൽ: യമനിൽ തടവിലായിരുന്ന അമേരിക്കകാർക്ക്​ മോചനം

text_fields
bookmark_border
സുൽത്താ​െൻറ ഇടപെടൽ: യമനിൽ   തടവിലായിരുന്ന അമേരിക്കകാർക്ക്​ മോചനം
cancel
camera_alt


യമനിൽ നിന്ന്​ മോചിതരായ അമേരിക്കൻ പൗരന്മാർ മസ്​കത്തിൽ എത്തിയപ്പോൾ


മസ്​കത്ത്​: യമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന അമേരിക്കൻ സ്വദേശികൾക്ക്​ മോചനം. സുൽത്താൻ ഹൈതം ബിൻ താരീഖി​െൻറ ഉത്തരവി​െൻറ അടിസ്​ഥാനത്തിൽ ഒമാൻ സർക്കാർ നടത്തിയ ഇടപെടലുകളുടെ ഫലമായാണ്​ മോചനം സാധ്യമായതെന്ന്​ ഒൗദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ഒമാൻ തുടർന്നുവരുന്ന മനുഷ്യത്വപരവും രാഷ്​ട്രീയപരവുമായ നടപടികളു​െട ഭാഗമായിട്ടായിരുന്നു ഇടപെടൽ. നാട്ടിലേക്ക്​ മടക്കി അയക്കുന്നതി​െൻറ ഭാഗമായി റോയൽ ഒമാൻ എയർഫോഴ്​സി​െൻറ പ്രത്യേക വിമാനത്തിൽ ബുധനാഴ്​ച രാത്രി ഇവരെ മസ്​കത്തിലെത്തിച്ചു. പരിക്കേറ്റ്​ ഒമാനിലും മറ്റ്​ വിദേശ രാജ്യങ്ങളിലുമായി ചികിൽസയിലായിരുന്ന 250 യമനി പൗരന്മാരെ രണ്ട്​ വിമാനങ്ങളിലായി യമൻ തലസ്​ഥാനമായ സൻആയിലെത്തിച്ചതായും ഒൗദ്യോഗിക വാർത്താഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. പൗരന്മാരുടെ മോചനം സാധ്യമാക്കിയതിന്​ വൈറ്റ്​ഹൗസ്​ സുൽത്താന്​ നന്ദി അറിയിച്ചു. പൗരന്മാരുടെ മോചനം സാധ്യമാക്കുന്നതിന്​ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖും സൗദി ഭരണാധികാരി സൽമാൻ രാജാവും നടത്തിയ പരിശ്രമങ്ങൾക്ക്​ ആത്​മാർഥമായ നന്ദിയറിയിക്കുന്നതായി വൈറ്റ്​ഹൗസ്​ പ്രസ്​താവനയിൽ അറിയിച്ചു.


ദുരിതാശ്വാസ പ്രവർത്തകയായിരുന്ന സാന്ദ്ര ലോലിയും ബിസിനസുകാരനായ മൈക്കൽ ജിദാദയുമാണ്​ മോചിതരായതെന്ന്​ ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. സാന്ദ്ര 16 മാസമായി വിമതരുടെ തടവിലായിരുന്നു. മൈക്കലും ഏറെ നാളുകളായി തടവിലായിരുന്നെന്ന്​ റിപ്പോർട്ടിൽ പറയുന്നു. യമനിൽ പരസ്​പരം പോരടിക്കുന്ന കക്ഷികളുമായി നല്ല ബന്ധം പുലർത്തുന്ന രാജ്യമാണ്​ ഒമാൻ. നേരത്തേയും ഒമാ​െൻറ ഇടപെടലി​െൻറ ഫലമായി യമനിൽ വിമതർ ബന്ധികളാക്കിയിരുന്ന അമേരിക്കൻ പൗരന്മാർ അടക്കമുള്ളവർക്ക്​ മോചനം സാധ്യമായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story