ഒമാൻ ഷിപ്പിങ് കമ്പനി കൂറ്റൻ എണ്ണ ടാങ്കർകൂടി സ്വന്തമാക്കുന്നു
text_fieldsമസ്കത്ത്: സമുദ്ര ഗതാഗത രംഗത്തെ സർക്കാർ കമ്പനിയായ ഒമാൻ ഷിപ്പിങ് കമ്പനി ഒരു കൂറ്റൻ എണ്ണ വാഹക ടാങ്കർ (വി.എൽ.സി.സി) കൂടി സ്വന്തമാക്കുന്നു. ഒരാഴ്ചക്കുള്ളിൽ കപ്പൽ ലഭിക്കുമെന്ന് ഒമാൻ ഷിപ്പിങ് കമ്പനി ആക്ടിങ് സി.ഇ.ഒ ഇബ്രാഹീം അൽ നാദ്ഹൈരി പറഞ്ഞു. 2021 അവസാനമാകുേമ്പാൾ വി.എൽ.സി.സി ഇനത്തിൽ പെട്ട മറ്റൊരു കപ്പൽ കൂടി ഒമാൻ ഷിപ്പിങ് കമ്പനിയുടെ വാണിജ്യ കപ്പലുകളുടെ നിരയിൽ ചേരും.
നിലവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ കൂറ്റൻ എണ്ണ വാഹക ടാങ്കറുകളുള്ള 10 കമ്പനികളിൽ ഒന്നാണ് ഒമാൻ ഷിപ്പിങ് കമ്പനി. നിലവിലുള്ള 54 വാണിജ്യ കപ്പലുകളുടെ എണ്ണം ഇതോടെ 56 ആയി ഉയരുകയും ചെയ്യും. 2003ൽ ഒരു എൽ.എൻ.ജി കപ്പലുമായാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്. എൽ.എൻ.ജി കപ്പലുകളുടെ എണ്ണത്തിൽ ആഗോള തലത്തിൽ 29ാം സ്ഥാനവും കണ്ടെയ്നർ ഒാപറേറ്റർ തലത്തിൽ ആഗോള തലത്തിൽ 55ാം സ്ഥാനവും കമ്പനിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.