ഐ.എൽ.ഒയുമായി ഒമാൻ കരാർ ഒപ്പിട്ടു
text_fieldsമസ്കത്ത്: സുൽത്താനേറ്റിൽ മാന്യമായ ജോലികൾക്ക് ദേശീയ പരിപാടി തയാറാക്കുന്നതിനായി ഒമാൻ, ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷനുമായി (ഐ.എൽ.ഒ) ധാരണപത്രം ഒപ്പുവെച്ചു.
ജനീവയിൽ നടന്ന 110ാമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തോടനുബന്ധിച്ചാണിത്. തൊഴിൽ മന്ത്രാലയം, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ), ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (ജ.എഫ്.ഒ.ഡബ്ല്യു) എന്നിവരായിരുന്നു ഒമാനെ പ്രതിനിധാനം ചെയ്തത്. തൊഴിൽ മന്ത്രി ഡോ. മഹാദ് ബിൻ സഈദ് ബിൻ അലി ബാവോയ്ൻ, ഒ.സി.ഐ ഡയറക്ടർ ബോർഡ് ചെയർമാൻ റെദ ബിൻ ജുമാ അൽ സലേഹ്, ജി.എഫ്.ഒ.ഡബ്ല്യു ചെയർമാൻ നബ്ഹാൻ ബിൻ അഹമ്മദ് അൽ ബത്താഷി, അറബ് രാജ്യങ്ങളുടെ ഐ.എൽ.ഒ റീജനൽ ഡയറക്ടർ റൂബ ജറാദത്ത് എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. രണ്ടു പതിറ്റാണ്ടുമുമ്പ് ഐ.എൽ.ഒയിൽ ചേർന്നതു മുതൽ മാന്യമായ ജോലിയോടുള്ള പ്രതിബദ്ധത തെളിയിച്ച രാജ്യമാണ് ഒമാനെന്ന് റൂബ ജറാദത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.