ഒമാനും ശ്രീലങ്കയും സംയുക്തമായി എണ്ണ–സംസ്കരണശാല നിർമിക്കുന്നു
text_fieldsമസ്കത്ത്: ഒമാനും ശ്രീലങ്കയും സംയുക്തമായി എണ്ണ-സംസ്കരണശാല സ്ഥാപിക്കുന്നു. ശ്രീ ലങ്കയിലെ ഹമ്പൻടോട്ടയിൽ 3.85 ശതകോടി ഡോളർ ചെലവിലാണ് റിഫൈനറിയും സംഭരണകേന്ദ്രവു ം സ്ഥാപിക്കുന്നത്. പദ്ധതിയുടെ ശിലാസ്ഥാപനം ഒമാൻ എണ്ണ-പ്രകൃതിവാതക മന്ത്രി മുഹമ്മ ദ് ബിൻ ഹമദ് അൽറുംഹിയും ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗയും ചേർന്ന് നിർവഹിച്ചു.
ശ്രീലങ്കയിലെ റിഫൈനറി പദ്ധതി ആഹ്ലാദമുണർത്തുന്നതാണെന്ന് അൽ റുംഹി പറഞ്ഞു. ഹമ്പൻടോട്ട ലോകത്തിലെ ഏറ്റവും തിരക്കേറിയ ഷിപ്പിങ് ലൈനാണെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി പറഞ്ഞു. ഒായിൽ റിഫൈനറിയും സംഭരണകേന്ദ്രവും വരുന്നതോടെ ഇത് ആഗോളനിക്ഷേപ കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ നിയന്ത്രണത്തിലുള്ള തുറമുഖത്തിനുസമീപമാണ് പദ്ധതി നിർമിക്കുന്നത്. അകോർഡ് ഗ്രൂപ്പാണ് പദ്ധതിയുടെ പ്രധാന നിക്ഷേപകർ. റിൈഫനറിക്കായുള്ള 3.85 ശതേകാടി ഡോളർ നിക്ഷേപം ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവുംവലിയ ഒറ്റ വിദേശ നിക്ഷേപ പദ്ധതി കൂടിയാണ്. ഒമാൻ സർക്കാറും ലോകത്തിലെ മറ്റു രാജ്യങ്ങളും കാണിക്കുന്ന നിക്ഷേപത്തിലെ താൽപര്യം ഹമ്പൻടോട്ടയെ അന്താരാഷ്ട്ര നിേക്ഷപ കേന്ദ്രമാക്കി മാറ്റുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ പുതിയ വിമാനത്താവളം നിർമിക്കാൻ ഇന്ത്യൻ വിമാനത്താവള അതോറിറ്റിയുമായി ചേർന്ന് മൂന്നുമാസത്തിനുള്ളിൽ കരാറുണ്ടാക്കും.
210 ദശലക്ഷം ഡോളർ ചെലവിലാണ് വിമാനത്താവളം നിർമിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. എണ്ണ സംഭരണശാല രണ്ടുവർഷം കൊണ്ടാണ് നിർമാണം പൂർത്തിയാവുക. റിഫൈനറി 2023ഒാടെ പ്രവർത്തനസജ്ജമാകും. ഇതോടെ പ്രതിവർഷം ഒമ്പത് ദശലക്ഷം ടൺ പെട്രോളിയം ഉൽപന്നങ്ങൾ ഇവിടെനിന്ന് കയറ്റുമതിചെയ്യാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.