Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightഒമാനിൽ പാർട്ട്​ടൈം...

ഒമാനിൽ പാർട്ട്​ടൈം ജോലിക്ക്​ അനുമതി നൽകാൻ പദ്ധതി

text_fields
bookmark_border
ഒമാനിൽ പാർട്ട്​ടൈം ജോലിക്ക്​ അനുമതി നൽകാൻ പദ്ധതി
cancel

മസ്​കത്ത്​: ഒമാനിൽ സ്വദേശികൾക്ക്​ ഒപ്പം വിദേശികൾക്കും പാർട്ട്​ടൈം ജോലിക്ക്​ അനുമതി നൽകാൻ പദ്ധതി. സാമ്പത്തിക വൈവിധ്യവത്​കരണത്തിനായുള്ള തൻഫീദ്​ പദ്ധതിയുടെ ചുമതലയുള്ള സർക്കാർ സംവിധാനമായ ഇംപ്ലിമെ​േൻറഷൻ, സപ്പോർട്ട്​ ആൻറ്​ ഫോളോ അപ്പ്​ യൂനിറ്റി​​െൻറ (​െഎ.എസ്​.എഫ്​.യു) വാർഷിക അവലോകന റിപ്പോർട്ടിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​.

സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികൾക്കും തൊഴിലന്വേഷകർക്കും പാർട്ട്​ ടൈം തൊഴിലിന്​ അവസരമൊരുക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. വിദേശ തൊഴിലാളികൾക്ക്​ ഒരു ബിസിനസ്​ സംരംഭത്തിന്​ കീഴിൽ രജിസ്​റ്റർ ചെയ്​തിരിക്കുന്ന വിവിധ സ്​ഥാപനങ്ങളിൽ സ്വതന്ത്ര്യമായി തൊഴിലെടുക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ്​ ലക്ഷ്യം. ചില സ്​പെഷ്യലൈസ്​ഡ്​ തസ്​തികകളിൽ വിദേശ തൊഴിലാളികൾക്ക്​ താൽക്കാലിക ലൈസൻസ്​ നൽകാനും പദ്ധതിയുണ്ടെന്ന്​ െഎ.എസ്​.എഫ്​.യു റിപ്പോർട്ടിൽ പറയുന്നു.

ഹൃസ്വകാല തൊഴിൽ അനുവദിക്കാനുള്ള തീരുമാനം പുതിയ ബിരുദധാരികളടക്കം രാജ്യത്ത്​ തൊഴിലന്വേഷിക്കുന്നവർക്കും കൂടുതൽ വരുമാനം വേണമെന്ന്​ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുമെന്ന്​ ഒമാൻ ചേംബർ ഒാഫ്​ കൊമേഴ്​സ്​ ആൻറ്​ ഇൻഡസ്​ട്രി മേധാവി ഡോ. അഹമ്മദ്​ അൽ ഹൂതി പറഞ്ഞു. തൊഴിലന്വേഷകരുടെ എണ്ണം വർധിച്ചുവരുകയാണ്​. ഇതിൽ പലരും താൽക്കാലിക ജോലി ചെയ്യാനാണ്​ ഇഷ്​ടപ്പെടുന്നത്​. ​പുതിയ ബിരുദധാരികൾക്ക്​ തൊഴിൽ പരിചയവും പരിശീലനവും ലഭിക്കാൻ താൽക്കാലിക തൊഴിലാണ്​ നല്ലതെന്നും അൽ ഹൂതി പറഞ്ഞു. വിദേശ തൊഴിലാളികൾക്ക്​ ചില സമയങ്ങളിൽ ജോലിയില്ലാത്ത അവസ്​ഥയുണ്ടാകാറുണ്ട്​. ഇൗ സമയത്ത്​ ജോലി ചെയ്യുന്ന കമ്പനി ഒഴിവാക്കാതെ തന്നെ ഇവർക്ക്​ പാർട്ട്​ടൈം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നത്​ ഉപകാരപ്രദമാകും. ജോലിക്കാരനും നിലവിലെ കമ്പനിയും പുതിയ കമ്പനിയും തമ്മിലെ കരാർ വഴിയാണ്​ ഇത്​ സാധ്യമാവുകയെന്നും അൽ ഹൂതി പറഞ്ഞു.

ഒാൺലൈൻ ജോലി ആഗ്രഹിക്കുന്നവർക്കായി ഒാൺലൈൻ സംവിധാനം പൂർത്തിയായി വരുകയാണ്​. തുടക്കത്തിൽ 3500 പേർക്കാണ്​ ഹൃസ്വകാല തൊഴിലിനുള്ള ലൈസൻസ്​ നൽകുക. കൂടുതൽ പെർമിറ്റുകൾ ഭാവിയിൽ നൽകും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ കമ്പനികൾക്ക്​ കഴിവുറ്റ തൊഴിലാളികളെ ലഭിക്കുന്നതിനൊപ്പം സാമ്പത്തികമായി മെച്ചമുണ്ടാവുകയും ചെയ്യുമെന്ന്​ െഎ.എസ്​.എഫ്​.യു റിപ്പോർട്ട്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamomangulf
Next Story