മസ്കത്ത് നഗരസഭക്ക് പുതിയ ചെയർമാൻ
text_fieldsമസ്കത്ത്: മസ്കത്ത് നഗരസഭയുടെ പുതിയ ചെയർമാനായി എൻജി. ഇസ്സാം ബിൻ സൗദ് അൽ സദ്ജാലിയെ നിയമിച്ചു. ഒമാൻ ഒായിൽ ആൻഡ് ഒാർപിക്ക് ഗ്രൂപ്പിെൻറ അപ്സ്ട്രീം വിഭാഗം സി.ഇ.ഒ ആയി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. മന്ത്രിതല റാങ്കിലാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച് സുൽത്താൻ ഖാബൂസ് ബിൻ സെയ്തിെൻറ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി. ഇതടക്കം ആകെ പത്ത് ഉത്തരവുകളാണ് പുറത്തിറങ്ങിയത്. നഗരസഭയുടെ ചെയർമാനായിരുന്ന എൻജിനീയർ മൊഹ്സിൻ ബിൻ മുഹമ്മദ് ബിൻ അലി അൽ ശൈഖിനെ റോയൽ കോർട്ട് ഉപദേഷ്ടാവായും നിയമിച്ചിട്ടുണ്ട്.
രണ്ടു മന്ത്രാലയങ്ങൾ പുതുതായി രൂപവത്കരിച്ചതായും രാജകീയ ഉത്തരവിൽ പറയുന്നു. ടെക്നോളജി ആൻഡ്് കമ്യൂണിക്കേഷൻ മന്ത്രാലയം, മിനിസ്ട്രി ഒാഫ് ആർട്സ് എന്നിവയാണ് പുതുതായി രൂപവത്കരിച്ചത്. ഗതാഗത വാർത്താ വിനിമയ മന്ത്രാലയം ഇനി ഗതാഗത മന്ത്രാലയം എന്നായിരിക്കും അറിയപ്പെടുക. മന്ത്രിസഭാ കൗൺസിലിനു കീഴിൽ പുതിയ ടാക്സേഷൻ അതോറിറ്റി നിലവിൽവന്നിട്ടുണ്ട്.
സെൻട്രൽ ബാങ്ക് ഒമാൻ ഡെപ്യൂട്ടി ഗവർണറായ സുൽത്താൻ ബിൻ സാലിം ബിൻ സെയ്ത് അൽ ഹബ്സിയായിരിക്കും നാഷനൽ ടാക്സേഷൻ അതോറിറ്റിയുടെ മേധാവി. മുസന്ദം ഗവർണർ ആൻഡ് മിനിസ്റ്റർ ഒാഫ് സ്റ്റേറ്റ് എന്ന പുതിയ തസ്തിക സൃഷ്ടിച്ചതായും ഉത്തരവിൽ പറയുന്നു. മന്ത്രിതല ഘടനയിലെ ഭേദഗതി സംബന്ധിച്ചാണ് മറ്റൊരു ഉത്തരവ്. ബുറൈമി ഗവർണറായി ഖലീഫ ബിൻ അലി അൽ മിർദാസിനെയും ദോഫാർ നഗരസഭ ചെയർമാനായി അഹമ്മദ് അൽ ഗസ്സാനിയെയും നിയമിച്ചതായും സുൽത്താെൻറ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.