ഒമാൻ: സുൽത്താന്റെ സിംഗപ്പൂർ സന്ദർശനത്തിന് ഉജ്ജ്വല തുടക്കം
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ത്രിദിന സിംഗപ്പൂർ സന്ദർശനത്തിന് ഉജ്ജ്വല തുടക്കം. സിംഗപ്പൂർ ചാംഗി എയർപോർട്ടിൽ എത്തിയ സുൽത്താനെ പ്രധാനമന്ത്രിയുടെ ഓഫിസിലെ മന്ത്രി ഡോ. മുഹമ്മദ് മാലിക്കി ബിൻ ഉസ്മാൻ, ഉദ്യോഗസ്ഥർ, സിംഗപ്പൂരിലെ ഒമാൻ എംബസി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലെ സഹകരണത്തിന്റെ മേഖലകൾ ചർച്ച ചെയ്യും. സംയുക്ത താൽപര്യങ്ങൾ സേവിക്കുന്നതിനും ഒമാനിലെയും സിംഗപ്പൂരിലെയും ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും വിശകലനം ചെയ്യും. ഉന്നത പ്രതിനിധി സംഘവും സൂൽത്താനെ അനുഗമിക്കുന്നുണ്ട്.
വിവിധ കരാറുകളിൽ ഒപ്പുവെക്കും. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തും. അധികാരമേറ്റതിന് ശേഷം ആദ്യമായാണ് സുൽത്താൻ സിംഗപ്പൂരിലെത്തുന്നത്. സന്ദർശനം പൂർത്തിയാക്കി 16ന് ഇന്ത്യയിലേക്ക് തിരിക്കും.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി എൻജിനീയർ ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഊർജ, ധാതു മന്ത്രി എൻജിനീയർ സലിം ബിൻ നാസർ അൽ ഔഫി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ അറ്റ് ലാർജ് ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായി, സിംഗപ്പൂരിലെ ഒമാൻ എംബസിയുടെ ചുമതലയുള്ള അൻവർ ബിൻ അഹമ്മദ് മുഖാബിൽ എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘമാണ് സുൽത്താനെ അനുഗമിക്കുന്നത്.
നേരത്തെ സുൽത്താന് പ്രൈവറ്റ് റോയൽ എയർപോർട്ടിൽ നൽകിയ യാത്രയയപ്പ് ചടങ്ങിന് കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ്, അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ്, സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്, സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ഖലീലി, മജ്ലിസ് ശൂറ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലി.
ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, റോയൽ കോർട്ട് അഫയേഴ്സ് സെക്രട്ടറി ജനറൽ നാസർ ബിൻ ഹമൂദ് അൽ കിന്ദി, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലെഫ്റ്റനന്റ് ജനറൽ ഹസൻ ബിൻ മുഹ്സെൻ അൽ ഷാരിഖി, ഇന്റേണൽ സെക്യൂരിറ്റി സർവിസ് മേധാവി ലെഫ്റ്റനന്റ് ജനറൽ സഈദ് ബിൻ അലി അൽ ഹിലാലി, എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മാഅ്മരി.
ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി, ഒമാൻ റോയൽ ആർമി കമാൻഡർ മേജർ ജനറൽ മതാർ ബിൻ സലേം അൽ ബലൂഷി, ഒമാൻ റോയൽ എയർഫോഴ്സ് കമാൻഡർ ഖമീസ് ബിൻ ഹമ്മദ് അൽ ഗഫ്രി, ഒമാൻ റോയൽ നേവി കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസർ അൽ റഹ്ബി, സുൽത്താന്റെ പ്രത്യേക സേനയുടെ കമാൻഡർ റിയർ അഡ്മിറൽ മുസ്ലിം ബിൻ മുഹമ്മദ് ബിൻ തമാൻ ജബൂബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.