ഒപെക് തീരുമാനത്തെ പിന്തുണച്ച് ഒമാൻ
text_fieldsമസ്കത്ത്: എണ്ണ ഉൽപാദനം കുറക്കാനുള്ള എണ്ണ ഉൽപാദന രാജ്യങ്ങളുടെ കൂട്ടായ്മായ ഒപെകും അനുബന്ധ രാജ്യങ്ങളും എടുത്ത തീരുമാനത്തെ ഒമാൻ പിന്തുണച്ചു. ഊർജ്ജ ധാതു മന്ത്രാലയം ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഒപെകിന്റെയും അനുബന്ധ രാജ്യങ്ങളും അടുത്തിടെ എടുത്ത തീരുമാനം തികച്ചും സാമ്പത്തിക പരിഗണനകളുടെ അടിസ്ഥാനത്തിലാണെന്നും മാർക്കറ്റിലെ വിതരണവും ഉൽപാദനവും തമ്മിലുള്ള സന്തുലിതത്വം പ്രായോഗികാടിസ്ഥാനത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഒപെക്കിന്റെ തീരുമാനം മാർക്കറ്റിലെ വസ്തുതതകളും അതിന്റെ ചലനങ്ങളും പരിഗണിച്ച് മുമ്പ് നടത്തിയ തീരുമാനത്തിന്റെ ഭാഗമാണ്. വിപണിയും അതിലെ സ്ഥിരതയും ഉറപ്പുവരുത്തുകയെന്നതും ആവശ്യമാണ്. അതിനാൽ ഒപെക് രാജ്യങ്ങൾ പൊതുസമ്മതത്തോടെയും െഎകകണ്ഠ്യേനയും തീരുമാനമെടുക്കൽ അനിവാര്യമായിരുന്നുവെന്ന് അദേഹം പറഞ്ഞു.
എണ്ണ വിപണിയിൽ സ്ഥിരതയും സന്തുലിതത്വവും ഉണ്ടാക്കുവാൻ കഠിനമായി ശ്രമിക്കുമെന്നു സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. ഒപെക് സഖ്യരാജ്യങ്ങൾക്കിടയിൽ ഈ വിഷയത്തിൽ കരാർ ഉണ്ടാക്കുന്നതടക്കം ഇതിൽ ഉൾപ്പെടും. ദിവസവും രണ്ട് ദശലക്ഷം ബാരൽ എണ്ണ ഉൽപാദനം കുറക്കാനുള്ള തീരുമാനം ഏകകണ്ഠ്യേനയുള്ളതും സാമ്പത്തിക കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായിരുന്നെന്ന് സൗദി പ്രതിരോധ മന്ത്രിയും രാജകുമാരനുമായ ഖാലിദ് ബിൻ സൽമാനും പറഞ്ഞു. ഒപെക് തീരുമാനത്തിന് യു.എ.ഇയും പിന്തുണക്കുന്നുണ്ട്. തീരുമാനം ഒറ്റക്കെട്ടായതാണെന്നും തികച്ചും സാങ്കേതികമാണ് തീരുമാനമെന്നും ഇതിൽ രാഷ്ട്രീയപരമോ മറ്റോ ആയ ഒരു ഇടപെടലുമിെല്ലന്നും യു.എ.ഇ ഉൗർജമന്ത്രിയും പ്രതികരിച്ചിരുന്നു.
എണ്ണ ഉൽപാദനം കുറച്ചതിനെ കുവൈത്തും പിന്തുണച്ചു. വിപണിയിൽ സന്തുലിതത്വം നിലനിർത്താൻ രാജ്യം ആഗ്രഹിക്കുന്നതായി കുവൈത്ത് അധികൃതർ വ്യക്തമാക്കി. ബഹ്റൈൻ, ഇറാഖ്, അൽജീരിയ തുടങ്ങിയ രാജ്യങ്ങളും ഒപെക് തീരുമാനത്തെ പിന്തുണക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.