വിവിധ മേഖലകളിൽ സഹകരണം; ധാരണപത്രം ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ഒമാനും സ്വിസ്റ്റർലൻഡും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി നിരവധി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. പ്രസിഡന്റ് ഡോ.അലൈൻ ബെർസെറ്റിന്റെ ദ്വിദിന ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി നയതന്ത്ര പഠനവും പരിശീലനം, സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഊർജം, അതിന്റെ സാങ്കേതിക വിദ്യകൾ, പൈതൃകം, ടൂറിസം, ആരോഗ്യ സംരക്ഷണം, ശേഷി വികസനം എന്നീ മേഖലകളിലാണ് കരാറുകളിലെത്തിയിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലും തലങ്ങളിലുമുള്ള ഉഭയകക്ഷി ബന്ധത്തെ പ്രസിഡന്റ് പ്രശംസിച്ചു. അന്താരാഷ്ട്ര സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ അവരുടെ ക്രിയാത്മകമായ പങ്ക്, പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ നിഷ്പക്ഷത പുലർത്തുന്നതിനുള്ള രണ്ട് സൗഹൃദ രാജ്യങ്ങളുടെ പ്രതിബദ്ധത, സഹകരണം ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന ഇരുപക്ഷവും തമ്മിലുള്ള സാമ്യത എന്നിവയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഊർജ, ധാതു മന്ത്രാലയം അണ്ടർസെക്രട്ടറി മൊഹ്സിൻ ബിൻ ഹമദ് അൽ ഹദ്റാമി, ഒമാനിലെ സ്വിറ്റ്സർലൻഡ് അംബാസഡർ ഡോ. തോമസ് ഓർട്ടിൽ എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.