Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​യി​ലെ ജി20...

ഇ​ന്ത്യ​യി​ലെ ജി20 ​അ​ഴി​മ​തി​വി​രു​ദ്ധ യോ​ഗ​ത്തി​ൽ ഒ​മാ​നും

text_fields
bookmark_border
ഇ​ന്ത്യ​യി​ലെ ജി20 ​അ​ഴി​മ​തി​വി​രു​ദ്ധ യോ​ഗ​ത്തി​ൽ ഒ​മാ​നും
cancel

മ​സ്ക​ത്ത്​: അ​ഴി​മ​തി​ക്കെ​തി​രാ​യ ജി20 ​രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ പ​ങ്കാ​ളി​യാ​യി ഒ​മാ​നും. ജി20 ​അ​ധ്യ​ക്ഷ​പ​ദ​വി വ​ഹി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യാ​ണ്​ യോ​ഗ​ത്തി​ന്​ ആ​തി​ഥ്യ​മ​രു​ളി​യ​ത്. കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഒ​മാ​ൻ സ്​​റ്റേ​റ്റ്​ ഫി​നാ​ൻ​ഷ്യ​ൽ ആ​ൻ​ഡ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഓ​ഡി​റ്റ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നെ​യും മ​റ്റു ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ്​ യോ​ഗ​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ്​ അ​ഴി​മ​തി​വി​രു​ദ്ധ വ​ർ​ക്കി​ങ്​ ഗ്രൂ​പ്​ യോ​ഗം ന​ട​ക്കു​ന്ന​ത്. ജി20 ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 154 പ്ര​തി​നി​ധി​ക​ൾ, ക്ഷ​ണി​ക്ക​പ്പെ​ട്ട 10 രാ​ജ്യ പ്ര​തി​നി​ധി​ക​ൾ, മ​റ്റു അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രാ​ണ്​ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന​ത്.

നി​യ​മ​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക, അ​ഴി​മ​തി​യെ ചെ​റു​ക്കു​ന്ന​തി​നു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക, അ​ഴി​മ​തി​യെ ചെ​റു​ക്കു​ന്ന​തി​നു​ള്ള അ​സ​റ്റ് വീ​ണ്ടെ​ടു​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ്​ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മാ​യും അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. യോ​ഗ​ത്തി​ൽ ഒ​മാ​നി പ്ര​തി​നി​ധി​സം​ഘം ഇ​തു​സം​ബ​ന്ധി​ച്ച അ​വ​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ൽ സു​ൽ​ത്താ​നേ​റ്റി​ന്റെ ശ്ര​മ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന അ​വ​ത​ര​ണ​മാ​യി​രി​ക്കു​മി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf newsIndiaOmanG20 anti-corruption meeting
News Summary - Oman to attend G20 anti-corruption meeting in India
Next Story