Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tax
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ൽ ആ​ദാ​യ​നി​കു​തി 2500 റി​യാ​ലി​ന് ( പ്ര​തി​വ​ർ​ഷം 30,000 റി​യാ​ലി​ൽ കൂ​ടു​ത​ൽ വ​രു​മാ​നം) മു​ക​ളി​ൽ ശ​മ്പ​ളം വാ​ങ്ങു​ന്ന വ്യ​ക്തി​ക​ൾ​ക്ക് ബാ​ധ​ക​മാ​ക്കു​മെ​ന്ന് മ​ജ്‌​ലി​സ് ശൂ​റ​യി​ലെ ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ ക​മ്മി​റ്റി​ ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ ഷ​ർ​ഖി പ​റ​ഞ്ഞു.

മ​ജ്‌​ലി​സ് ശൂ​റ​യു​ടെ വാ​ർ​ഷി​ക മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ദാ​യ​നി​കു​തി സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മ​ത്തി​ലെ 29ല​ധി​കം ആ​ർ​ട്ടി​ക്കി​ളു​ക​ൾ ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ണ്ട്. ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് വ്യ​ക്തി​ഗ​ത ആ​ദാ​യ​നി​കു​തി ഈ​ടാ​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന നി​യ​മ​നി​ർ​മ്മാ​ണ ഘ​ട്ട​ത്തി​ലാ​ണ് ഒ​മാ​ൻ.

ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ ശൂ​റ കൗ​ൺ​സി​ൽ വ്യ​ക്തി​ഗ​ത ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ന്‍റെ ക​ര​ട് കൗ​ൺ​സി​ൽ ഓ​ഫ് സ്റ്റേ​റ്റി​ന് സ​മ​ർ​പ്പി​ച്ചു. അ​ന്തി​മ തീ​രു​മാ​ന​ത്തി​നു അം​ഗീ​കാ​രം​കൂ​ടി ല​ഭി​ക്ക​ണം. തീ​രു​മാ​നം ന​ട​പ്പാ​യാ​ല്‍ ആ​ദാ​യ​നി​കു​തി ഏ​ര്‍പ്പെ​ടു​ത്തു​ന്ന ആ​ദ്യ ഗ​ള്‍ഫ് രാ​ജ്യ​മാ​കും ഒ​മാ​ന്‍.

നി​യ​മ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തെ​യും സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ത്തെ​യും​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ൽ ഷ​ർ​ഖി പ​റ​ഞ്ഞു. സാ​മൂ​ഹി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി ഇ​ത് തീ​ർ​ച്ച​യാ​യും സ​ർ​ക്കാ​രി​ന് അ​ധി​ക വ​രു​മാ​ന സ്രോ​ത​സ്സ് ന​ൽ​കും. ന​മ്മു​ടെ രാ​ജ്യം ഇ​പ്പോ​ഴും അ​തി​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ 70ശ​ത​മാ​നം എ​ണ്ണ​യി​ൽ​നി​ന്നാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്.

അ​തി​നാ​ൽ വ​രു​മാ​ന​ത്തി​നാ​യു​ള്ള ഈ ​അ​ധി​ക സ്രോ​ത​സ്സു​ക​ളി​ലേ​ക്ക് നാം ​നോ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് വ​രു​മാ​ന സ്രോ​ത​സ്സു​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തും നി​കു​തി പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തും പ്ര​ധാ​ന മു​ൻ​ഗ​ണ​ന​ക​ളാ​യി തു​ട​രു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി പ​റ​ഞ്ഞു.

പെ​ട്രോ​ളി​ത​ര വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് വ്യ​ക്തി​ഗ​ത ആ​ദാ​യ​നി​കു​തി ന​ട​പ്പാ​​ക്കാ​ന്‍ ഒ​മാ​നൊ​രു​ങ്ങു​ന്ന​ത്. പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക​ളി​ലൂ​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വ​ള​ര്‍ച്ച കൈ​വ​രി​ക്കു​ന്ന​തി​നാ​യി 2021 മു​ത​ല്‍ 2040 വ​രെ ഒ​മാ​ന്‍ ന​ട​പ്പാ​ക്കു​ന്ന വി​ഷ​ന്‍ 2040ന്റെ ​ഭാ​ഗ​മാ​ണ് പു​തി​യ നി​കു​തി സ​മ്പ്ര​ദാ​യം.

വ്യ​ക്തി​ഗ​ത ആ​ദാ​യ നി​കു​തി ഏ​ര്‍പ്പെ​ടു​ത്താ​നു​ള്ള ച​ര്‍ച്ച​ക​ള്‍ ഒ​മാ​നി​ല്‍ തു​ട​ങ്ങി​യി​ട്ട് കു​റ​ച്ച് കാ​ല​മാ​യി. 2022ല്‍ ​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്‍ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ചു. നി​ര്‍ദി​ഷ്ട ബി​ല്‍ അ​നു​സ​രി​ച്ച് പ്ര​വാ​സി​ക​ള്‍ക്കും സ്വ​ദേ​ശി​ക​ള്‍ക്കും ബാ​ധ​ക​മാ​യി​രി​ക്കും.

രാ​ജ്യ​ത്തി​ന് സു​സ്ഥി​ര​മാ​യ വ​രു​മാ​ന മാ​ര്‍ഗം പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണ് പു​തി​യ തീ​രു​മാ​നം. അ​ടി​സ്ഥാ​ന വി​ക​സ​നം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ മാ​റ്റം കൊ​ണ്ടു​വ​രാ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​യും.

എ​ന്നാ​ല്‍, പു​തി​യ നി​കു​തി ഘ​ട​ന ഒ​മാ​നി​ലേ​ക്കു​ള്ള പ്ര​വാ​സി​ക​ളു​ടെ വ​ര​വി​നെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Income TaxOman News
News Summary - Oman to charge income tax
Next Story