ടോൾ ഏർപ്പെടുത്തുക ട്രക്കുകള്‍ക്ക് മാത്രം - ഒമാൻ ഗതാഗത മന്ത്രി
text_fieldsമസ്കത്ത്: രാജ്യത്തെ നിരത്തുകളില്‍ ട്രക്കുകള്‍ക്ക് മാത്രമാകും ടോള്‍ ഏര്‍പ്പെടുത്തുകയെന്ന് ഗതാഗത വാര്‍ത്താവിനിമയ വിവരസാങ്കേതിക മന്ത്രി എന്‍ജി.
സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്വലി. മജ്ലിസ് ശൂറയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവിൽ ഏതെങ്കിലും റോഡുകളിൽ ടോള്‍ ഈടാക്കില്ല. ട്രക്കുകള്‍ക്ക് ബദല്‍ റൂട്ടുകള്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ പരസ്പര സമ്മതത്തോടെയും മറ്റും ഫീസ് ഈടാക്കും. വിവിധ മേഖലകളിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.
സാമ്പത്തികസ്ഥിതി കാരണം 2016 മുതല്‍ മാറ്റിവെച്ച പല പദ്ധതികളും പിന്നിലായിട്ടുണ്ട്. ദേശീയ മുന്ഗണനകള്ക്കനുസൃതമായാണ് നിലവില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ഒമാനെയും സൗദിയെയും ബന്ധിപ്പിക്കുന്ന എംറ്റി ക്വാര്‍ട്ടര്‍ റോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി ശൂറയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.