Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഒക്​ടോബർ 11...

ഒമാനിൽ ഒക്​ടോബർ 11 മുതൽ രാത്രി സഞ്ചാര വിലക്ക്​

text_fields
bookmark_border
ഒമാനിൽ ഒക്​ടോബർ 11 മുതൽ   രാത്രി സഞ്ചാര വിലക്ക്​
cancel

മസ്​കത്ത്​: ഉയരുന്ന കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ ഒമാനിൽ വീണ്ടും രാത്രി പൂർണമായ സഞ്ചാരവിലക്ക്​ ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്​ടോബർ 11 മുതൽ ഒക്​ടോബർ 24 വരെയാണ്​ സഞ്ചാരവിലക്ക്​ നിലവിലുണ്ടാവുക. രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെ ആളുകൾക്ക്​ പുറത്തിറങ്ങാൻ അനുമതിയുണ്ടാകില്ല. വ്യാപാര സ്​ഥാപനങ്ങളും പൊതുസ്​ഥലങ്ങളും ഇൗ സമയം അടച്ചിടുകയും വേണമെന്ന്​ ഒമാൻ ടെലിവിഷൻ പ്രസ്​താവനയിൽ അറിയിച്ചു.


ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ വിലക്കാനും തീരുമാനമായിട്ടുണ്ട്​. ഇതോടൊപ്പം പ്രവർത്തനാനുമതി നൽകിയ ചില വാണിജ്യ പ്രവർത്തനങ്ങൾ അടക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്​. ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലി​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി.


ജനങ്ങൾ പ്രത്യേകിച്ച്​ യുവാക്കൾ കോവിഡ്​ പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തണമെന്ന്​ സുപ്രീം കമ്മിറ്റി നിർദേശിച്ചു. കുടുംബപരമായതടക്കം എല്ലാവിധ ഒത്തുചേരലുകളിൽ നിന്നും വിട്ടുനിൽക്കണം. നിയമ ലംഘകർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. നിയമലംഘകരുടെ പേരുകളും ചിത്രങ്ങളും ബന്ധപ്പെട്ട അധികൃതർ പ്രസിദ്ധീകരിക്കുകയും ചെയ്യും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story