ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിൽ കുതിച്ചുചാട്ടത്തിന് ഒമാൻ
text_fieldsമസ്കത്ത്: പ്രകൃതിദത്ത രീതിയിൽ ഉൗർജം ഉൽപാദിപ്പിക്കാൻ ഏറെ അനുകൂല ഘടകങ്ങളുള്ള ഒമാൻ ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവയുടെ ഉൽപാദനത്തിൽ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. അന്തരീക്ഷ മലിനീകരണത്തിന് ഏറ്റവും കൂടുതൽ കാരണമാകുന്ന കാർബോ ഉൽപന്നങ്ങളുടെ ഉപയോഗം കുറക്കാൻ കഴിയുന്നവയാണ് ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവ. വെള്ളത്തെ വിഘടിപ്പിച്ച് ഉൗർജം ഉൽപാദിപ്പിക്കാൻ കഴിയുന്ന ഗ്രീൻ ഹൈഡ്രജനും ഗ്രീൻ ഹൈഡ്രജനൊപ്പം വായുവിൽനിന്ന് നൈട്രജൻ സ്വീകരിച്ച് അമോണിയം ഉൽപാദിപ്പിക്കാൻ കഴിയുന്ന ഗ്രീൻ അമോണിയം പദ്ധതിയും ഭാവിയിൽ ലോകത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2050ഒാടെ ഗ്രീൻ ഹൈഡ്രജൻ പദ്ധതി ലോകത്ത് വ്യാപകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൗ രീതിയിൽ ലോകത്തിെൻറ മുൻ നിരയിലെത്താൻ കഴിയുന്ന പദ്ധതികളാണ് ഒമാനിൽ നിർമാണം പുരോഗമിക്കുന്നത്.
ഹോേങ്കാങ് കേന്ദ്രമായ ഇൻറർ കോണ്ടിനൻറൽ എനർജി കമ്പനി, കുവൈത്ത് സർക്കാറിെൻറ നിക്ഷേപം, എൻറർടെക് എന്നിവ ചേർന്ന ഒ.ക്യു ആണ് ഇൗ വൻ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പൂർത്തിയാവാൻ മൂന്ന് വർഷമെടുക്കും. ആദ്യ ഘട്ടത്തിൽ സൗരോർജവും കാറ്റും ഉപയോഗപ്പെടുത്തി 25,000 മെഗാവാട്ട് അഥവാ 25 ജി വാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയുക. ഇതോടെ, വർഷം തോറും ദശലക്ഷം ടൺ കണക്കിന് കാർബൺ ഇല്ലാത്ത ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ കഴിയും.
ഉൗർജ ആവശ്യങ്ങൾക്കായി ഗ്രീൻ ഹൈഡ്രജൻ പ്രാദേശികാടിസ്ഥാനത്തിൽ ഉപയോഗിക്കാനും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും കഴിയും. ഗ്രീൻ ഹൈഡ്രജൻ സങ്കേതിക സഹായത്തോടെ ഗ്രീൻ അമോണിയയും കയറ്റി അയക്കാൻ കഴിയും. ഇൗ വിഷയത്തിൽ വിവിധ രാജ്യങ്ങളും കമ്പനികളുമായും വാണിജ്യം ബന്ധം സ്ഥാപിക്കാനും ദീർഘ കാലാടിസ്ഥാനത്തിൽ ഉൽപാദന വിൽപന കരാറുകൾ ഉണ്ടാക്കാനും ബോർഡുകൾ നിലവിൽ വന്നതായി ഒ.ക്യു അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പദ്ധതി ആരംഭിക്കുന്നത് യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള തന്ത്രപ്രധാനമായ രാജ്യത്തായതും ഒമാനിലെ സൗരോർജത്തിെൻറ വൻ ലഭ്യതയും അറബിക്കടലിൽനിന്ന് നിരന്തരം അടിക്കുന്ന കാറ്റും പദ്ധതിക്ക് ഏറ്റവും അനുയോജ്യ ഘടകങ്ങളാണ്. ഇൗ അനുകൂല ഘടകങ്ങൾ ഉൽപാദനച്ചെലവ് കുറക്കുന്നതിനാൽ ലോകരാജ്യങ്ങൾക്ക് 'പച്ച എണ്ണ' ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകാനും ഒമാന് കഴിയും.
2050ഒാടെ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമായി ഗ്രീൻ ഹൈഡ്രജൻ മാറും. ഷിപ്പിങ് മേഖല, കാബൺ ഇല്ലാത്ത അമോണിയയായ ഗ്രീൻ അമോണിയയുടെ ഉൽപാദനം, വൈമാനിക മേഖല, റെയിൽ, ട്രക്കിങ് അടക്കമുള്ള ഉപരിതല ഗതാഗത മേഖലകൾ തുടങ്ങിയവയിലെല്ലാം ഗ്രീൻ ഹൈഡ്രജൻ ആവശ്യമായി വരും.
വൻ പ്രകൃതി മലിനീകരണം ഒഴിവാക്കുന്നതിെൻറ ഭാഗമായി യൂറോപ്യൻ രാജ്യങ്ങളിൽ സ്റ്റീൽ ഉൽപാദനം അടക്കമുള്ള വൻകിട വ്യവസായ മേഖല എന്നിവയിലും ഗ്രീൻ ഹൈഡ്രജൻ ആവശ്യമാവും. അതോടൊപ്പം കാർബൺ മലിനീകരണം ഒഴിവാക്കുന്നതിെൻറ ഭാഗമായി ഏഷ്യൻ രാജ്യങ്ങളിലെ ഗ്യാസ്, കൽക്കരി എന്നിവ ഉപയോഗിച്ചുള്ള ഉൗർജ ഉൽപാദന കമ്പനികളും ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കാൻ നിർബന്ധിതരാവും.
ഒമാനിലെ അൽ വുസ്ത ഗവർണേററ്റിൽ 2019 മുതലാണ് കാറ്റാടി, സൗരോർജ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. പകൽ സമയത്ത് ഏറ്റവും കൂടുതൽ സൂര്യപ്രകാശവും രാത്രി കാലങ്ങളിൽ ശക്തമായ കാറ്റും ലഭിക്കുന്ന മേഖലയാണിത്.
വിമാനത്തിൽ ഇന്ധനമായി ഉപയോഗിക്കുന്ന കാർബൺ രഹിത സിന്തറ്റിക് ഇന്ധനവും ഇവിടെ വികസിപ്പിച്ചെടുക്കാൻ പദ്ധതിയുണ്ട്. കാർബൺ രഹിത ഇന്ധനം ഉൽപാദിപ്പിക്കാനുള്ള തീരുമാനം ചരിത്രത്തിലെ വൻ നാഴികക്കല്ലായിരിക്കുമെന്നാണ് കമ്പനി അധികൃതർ അവകാശപ്പെടുന്നത്. കാർബൺ രഹിത ഇന്ധനത്തിെൻറ ആവശ്യം ആഗോള മാർക്കറ്റിൽ കുതിച്ചുയരാൻ പോവുകയാണ്.
പാരിസ് കാലാവസ്ഥാ ഉടമ്പടി പ്രകാരം പ്രകൃതിക്ക് ഹാനികരമായ കാർബൺ പുറത്തുവിടുന്ന വസ്തുക്കൾ ഒഴിവാക്കാൻ രാജ്യങ്ങൾക്ക് ബാധ്യതയുണ്ട്. അതിനാൽ, ഇൗ പദ്ധതിയുമായി മുേമ്പാട്ടു േപാവാൻ ഏറെ സന്തോഷമുണ്ടെനും കമ്പനി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.